പള്ളി ഇമാമിനെ കൊന്ന് കഷണമാക്കി പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ


മനാമ : പള്ളിയിലെ ഇമാമിനെ കൊന്ന് കഷണങ്ങളാക്കി പ്ലാസ്റ്റിക് ബാഗിലാക്കിയ നിലയിൽ കണ്ടെത്തി.ഇതുമായി ബന്ധപ്പെട്ട് 35 വയസുള്ള ഏഷ്യൻ യുവാവിനെ അറസ്റ്റ് ചെയ്തതായി ആദ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഇന്നലെ മുതൽ കാണാതായ ബഹ്റൈനിലെ ഒരു പള്ളിയിലെ ഇമാം അബ്ദുൾ ജലീൽ ഹമൂദിനെയാണ് കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ പ്രാർത്ഥനയ്ക്ക് പോയ ശേഷം ഇദ്ദേഹത്തെപ്പറ്റി യാതൊരു വിവരവും ഇല്ലായിരുന്നുവെന്ന് വീട്ടുകാർ പരാതിപ്പെട്ടിരുന്നു. മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു.
 
തുടർന്ന് പോലീസ് പല സ്ഥലങ്ങളിലും ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ പതിക്കുകയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ന് അസ്കറിലെ അൽ മസ്റ ഏരിയയിലെ ഒരു സ്ക്രാപ്പ് യാർഡിൽ നിന്നാണ് നുറുക്കിയ ഇദ്ദേഹത്തിന്റെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ഒരു കൂട്ടം ഏഷ്യൻ വംശജർ ആണ് കൊലയ്ക്ക് പിന്നിലെന്ന് ആഭ്യന്തര മന്ത്രാലയം ട്വിട്ടർ അക്കൗണ്ടിലൂടെ പ്രസിദ്ധീകരിച്ചു.

You might also like

Most Viewed