റിക്രൂട്ടിംഗ് ഏജൻസി വഴിയെത്തിയ തൊഴിലാളികളുടെ പ്രശ്നം ഒത്തുതീർന്നു


മനാമ : കേരളത്തിലെയും തമിഴ്നാട്ടിലെയും റിക്രൂട്ടിംഗ് ഏജൻസി മുഖേന ബഹ്റൈനിൽ ജോലിക്കെത്തുകയും തുടർന്ന് ഒരു നേരത്തെ ആഹാരത്തിനും താ­മസ സൗകര്യത്തിനും വകയില്ലാതെ ഇന്ത്യൻ എംബസിയിൽ അഭയം തേടിയെത്തിയ മലയാളികൾ അടക്കമുള്ള യുവാക്കളുടെ പ്രശ്നത്തിന് പരിഹാരമായി. ഇവർക്ക് നേരിടേണ്ടിവന്ന ദുരിതങ്ങളെപ്പറ്റി ഫോർ പിഎം ന്യൂസിൽ പ്രസിദ്ധീകരിച്ച വാർത്തയെ തു­ടർന്ന് പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ പ്രശ്നത്തിൽ ഇടപടുകയും കന്പനി ഉടമകളുമായി ചർച്ച നടത്തി പ്രശ്ന പരിഹാരം നടത്തുകയുമായി­രുന്നു. അതുപ്രകാരം യുവാക്കളിൽ രണ്ടുപരെ മൂ­ന്നു ദിവസത്തിനകം നാട്ടിൽ അയക്കാമെന്നും മറ്റു സാങ്കേ­തിക വിദഗ്ദ്ധരെ കന്പനിക്കു ലഭ്യമായി മൂന്നു മാസത്തി­നകം മറ്റുള്ളവരെയും നാ­ട്ടിലയ്ക്ക് അയക്കാമെന്നും കന്പനി പ്രതിനിധികൾ അറിയിച്ചതായി സുബൈർ കണ്ണൂർ ഫോർ പിഎം ന്യൂസിനോട് പറഞ്ഞു.

ഇതുവരെയുള്ള ശന്പക്കുടിശ്ശികയും ഇവർക്ക് നൽകും. ഐസിആർഎഫ് ചെയർമാൻ ദാസ്, സാമൂഹ്യപ്രവർത്തകൻ റാഷിദ് പേരാമ്പ്ര എന്നിവരും ചർ­ച്ചയിൽ പങ്കെടുത്തു. സാമൂഹ്യ പ്രവർത്തകനും കെഎംസിസി മലപ്പുറം പ്രസിഡന്റുമായ സലാം മന്പാട്ടു­മൂലയാണ് യുവാക്കളുടെ ദുരിത കഥ മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

You might also like

Most Viewed