അസ്കറിൽ പു­തി­യ മത്സ്യ മാ­ർ­ക്കറ്റ് സ്ഥാ­പി­ക്കും


മനാ­മ : അസ്കറി­ലെ­ മത്സ്യബന്ധന തു­റമു­ഖത്ത് പു­തി­യ  മത്സ്യമാ­ർ­ക്കറ്റ് കൂ­ടി­ സ്ഥാ­പി­ക്കു­മെ­ന്ന് തൊ­ഴിൽ-മു­നി­സി­പാ­ലി­റ്റി­ നഗരാ­സൂ­ത്രണ വി­ഭാ­ഗം പ്രഖ്യാ­പി­ച്ചു­. ഇതി­ന്റെ­ ഭാ­ഗമാ­യി­ കൃ­ഷി­, മറൈൻ റി­സോ­ഴ്സസി­ന്റെ­ അണ്ടർ­ സെ­ക്രട്ടറി­ ശൈഖ് മു­ഹമ്മദ് ബിൻ അഹ്മദ് അൽ ഖലീ­ഫയും മറ്റ് ഉദ്യോ­ഗസ്ഥരും അസ്കറി­ലെ­ ഹാ­ർ­ബറിൽ നടക്കു­ന്ന പ്രവർ­ത്തനങ്ങളു­ടെ­ പു­രോ­ഗതി­ വി­ലയി­രു­ത്തി­. ഹി­ദ്ദി­ലും ബു­ദ്ദയ്യയി­ലെ­ മത്­സ്യബന്ധന തു­റമു­ഖത്തും മത്സ്യബന്ധന വി­പണി­ സ്ഥാ­പി­ക്കാ­നു­ള്ള പദ്ധതി­കളും നേ­രത്തേ­ മന്ത്രാ­ലയം പ്രഖ്യാ­പി­ച്ചി­രു­ന്നു­. അസ്കറി­ലെ­ മത്­സ്യബന്ധന തു­റമു­ഖത്തിന് സ്വകാ­ര്യ മേ­ഖലയു­മാ­യി­ സഹകരി­ച്ചു­കൊ­ണ്ട് കൂ­ടു­തൽ സേ­വനങ്ങൾ നൽ­കാൻ സാ­ധി­ക്കു­മെ­ന്നും അദ്ദേ­ഹം പറഞ്ഞു­. തു­ടർ­ന്ന് മത്സ്യ തൊ­ഴി­ലാ­ളി­കളു­ടെ­ ആവശ്യങ്ങൾ വി­ലയി­രു­ത്താ­നും അദ്ദേ­ഹം നി­ർ­ദേ­ശം നൽ­കി­. 

ബഹ്റൈ­നി­ലെ­ ഭക്ഷ്യ സു­രക്ഷ രംഗത്ത് പ്രധാ­ന പങ്ക് വഹി­ക്കു­ന്ന ഇവർ­ക്ക് സേ­വനങ്ങൾ ലഭ്യമാ­ക്കി­ കൊ­ടു­ക്കണമെ­ന്നും അദ്ദേ­ഹം അഭി­പ്രാ­യപ്പെ­ട്ടു­. 135 മത്സ്യതൊ­ഴി­ലാ­ളി­കളാണ് അസ്കറി­ലെ ­ഹാ­ർബറിൽ ഉള്ളത്. കൂ­ടാ­തെ­ ‍‍ഞണ്ടു­കളെ­ പി­ടി­ക്കു­ന്നതി­നാ­യി­ മറ്റ് കന്പനി­യിൽ നി­ന്നു­ള്ളവരും ഉണ്ട്. മത്സ്യത്തൊ­ഴി­ലാ­ളി­കളു­ടെ­ ഉന്നമനത്തി­നാ­യി­ അവരു­ടെ­ ആവശ്യങ്ങൾ നടപ്പി­ലാ­ക്കേ­ണ്ടതി­ന്റെ­ പ്രാ­ധാ­ന്യത്തെ­ കു­റി­ച്ചും അദ്ദേ­ഹം സംസാ­രി­ച്ചു­.

You might also like

Most Viewed