വലി­ച്ചെ­റി­യു­ന്ന മാ­ലി­ന്യങ്ങളിൽ വലി­യൊ­രു­ശതമാ­നവും ഭക്ഷണമാ­ണെ­ന്ന് റി­പ്പോ­ർ­ട്ടു­കൾ


മനാമ : മലയാ­ളി­ മനസ്സു­കളെ­ അടു­ത്തകാ­ലത്ത് വളരെ­യധി­കം സ്പർ‍­ശി­ച്ച കഥയാ­യി­രു­ന്നു­ സന്തോഷ് ഏച്ചി­ക്കാ­നത്തി­ന്റെ­ ബി­രി­യാ­ണി­. കല്യാ­ണ വീ­ട്ടി­ലെ­ ദം പൊ­ട്ടി­ക്കാ­ത്ത ഒരു­ ചെ­ന്പ് ബി­രി­യാ­ണി­ കു­ഴി­കു­ത്തി­ മൂ­ടാൻ നി­യോ­ഗി­ക്കപ്പെ­ട്ട പട്ടി­ണി­ക്കാ­രന്‍ ഗോ­പാൽ യാ­ദവി­ന്റെ­യും ഭക്ഷണം കി­ട്ടാ­തെ­ മരി­ച്ച അയാ­ളു­ടെ­ മകൾ ബസ് മതി­യു­ടെ­യും ജീ­വി­തം പറഞ്ഞ ആ കഥ ഭക്ഷണം പാ­ഴാ­ക്കു­ന്നതി­നെ­കു­റി­ച്ചു­ള്ള ഒരു­ പാട് ചർ‍­ച്ചകൾ‍­ക്ക് തു­ടക്കമി­ട്ടി­രു­ന്നു­. ലോ­കത്ത് ഏറ്റവും കൂ­ടു­തൽ ഭക്ഷണം പാ­ഴാ­ക്കു­ന്ന രാ­ജ്യങ്ങളു­ടെ­ മു­ൻ‍പന്തി­യിൽ‍ നി­ൽ‍­ക്കു­ന്ന ഗൾ‍­ഫ് രാ­ജ്യത്ത് പൊ­ങ്ങച്ചത്തി­ന്റെ­ ഭാ­ഗമാ­യി­ പ്രവാ­സി­കളും ഈ ക്രൂ­രതയു­ടെ­ ഭാ­ഗവാ­ക്കാ­വു­ന്നു­ണ്ട്.

ഭക്ഷണം പാ­ഴാ­ക്കി­ക്കളയു­ന്നതി­നെ­തി­രെ­ സമൂ­ഹത്തിൽ വലി­യ തോ­തി­ലു­ള്ള പ്രചാ­രണം നടത്താൻ സാ­മൂ­ഹ്യ പ്രതി­ബദ്ധതയു­ള്ള പല സംഘടനകളും മു­ന്നോ­ട്ട് വരാൻ തു­ടങ്ങി­യി­രി­ക്കു­കയാ­ണി­പ്പോൾ.ഫോർ പി­.എം ന്യൂസ് ഈ വി­ഷയത്തിൽ പഠനം നടത്തി­യപ്പോൾ...

നി­ങ്ങൾ നല്ല ഭക്ഷണം പാ­ഴാ­ക്കി­ക്കളയു­കയാ­ണെ­ങ്കിൽ നി­ങ്ങളു­ടെ­ ജീ­വി­തം പാ­ഴാ­ക്കി­ക്കളയു­ന്നു­ എന്ന പ്രശസ്ത എഴു­ത്തു­കാ­രി­ കാ­തറിൻ ആൻ പോ­ർ­ട്ടറു­ടെ­ വാ­ക്യമാണ് ബഹ്‌റൈൻ മുംതലകത്ത് അടക്കമു­ള്ള നി­രവധി­ പ്രസ്ഥാ­നങ്ങൾ കഴി­ഞ്ഞ റമദാൻ നാ­ളു­കളിൽ ഭക്ഷണം പാ­ഴാ­വു­ന്നതി­നെ­തി­രെ­യു­ള്ള ക്യാ­ന്പയി­നു­മാ­യി­ ബന്ധപ്പെ­ട്ട് അവരു­ടെ­ ട്വി­റ്ററിൽ പോ­സ്റ്റ് ചെ­യ്തത്. ഒരു­ നേ­രത്തെ­ ഭക്ഷണം പോ­ലും കഴി­ക്കാൻ നി­വൃ­ത്തി­യി­ല്ലാ­തെ­ കഴി­യു­ന്ന വലി­യൊ­രു­ വി­ഭാ­ഗത്തെ­ സഹാ­യി­ക്കു­ന്നതി­നും ഭക്ഷണം പാ­ഴാ­ക്കി­ക്കളയു­ന്ന പ്രവണതയ്ക്കെ­തി­രെ­യും കഴി­ഞ്ഞ റമദാൻ നാ­ളു­കളിൽ ആണ് സാ­മൂ­ഹ്യപ്രതി­ബദ്ധതയു­ടെ­ ഭാ­ഗമാ­യി­ ബഹ്‌റൈ­നി­ലെ­ ചി­ല സംഘടനകൾ മു­ന്നോ­ട്ട് വന്നത്. ആഹാ­രം കഴി­ക്കു­ന്ന ഏറ്റൊ­രാ­ളെ­യും ഞെ­ട്ടി­ക്കു­ന്ന തരത്തി­ലാ­യി­രു­ന്നു­ രാ­ജ്യത്ത് ഭക്ഷണം പാ­ഴാ­ക്കു­ന്നതി­ന്റെ­ കണക്ക്. ഒരു­ വർ­ഷം 195,000 ടൺ ഭക്ഷണമാണ് നാം പാ­ഴാ­ക്കി­ക്കളയു­ന്നതെ­ന്നാണ് നഗരാ­സൂ­ത്രണ മന്ത്രാ­ലയത്തി­ന്റെ­ കണക്ക്. ഇത് രാ­ജ്യത്തെ­ കു­ടുംബങ്ങളു­ടെ­ ശരാ­ശരി­ പാ­ഴ-്വസ്തു­ക്കളു­ടെ­ 35.2 ശതമാ­നത്തോ­ളം വരും. ഭക്ഷ്യ വസ്തു­ക്കൾ പാ­ഴാ­ക്കു­ന്നതി­നെ­തി­രെ­ ആരംഭി­ച്ച ക്യാ­ന്പയി­നി­ലാണ് നഗരാ­സൂ­ത്രണ മന്ത്രി­ നി­സാം ബിൻ അബ്ദു­ള്ള പാ­ഴാ­ക്കു­ന്ന ഭക്ഷണത്തി­ന്റെ­ ഇനം തി­രി­ച്ചു­ള്ള കണക്കു­കൾ പു­റത്തു­വി­ട്ടത്. അത് പ്രകാ­രം 2017ലെ­ ആകെ­ മാ­ലി­ന്യം 554,000 ടൺ ആണ്. ഇതിൽ 35.2% ഭക്ഷണ വസ്തു­ക്കളാ­ണ്. 30.1% പ്ലാ­സ്റ്റിക് മാ­ലി­ന്യവും 11.6% കർ­ട്ടൻ ബോ­ക്സു­കൾ 4.1% തു­ണി­കൾ 3.2% ലോ­ഹ വസ്തു­ക്കൾ 3.3% ഗ്ലാ­സ്സു­കൾ, 2.8% ജൈ­വ ഇനങ്ങൾ, 9.7% എന്നി­വയാണ് മാ­ലി­ന്യങ്ങളു­ടെ­ ഇനം തി­രി­ച്ചു­ള്ള കണക്കു­കൾ.ഭക്ഷണ വസ്തു­ക്കളു­ടെ­ ഇനം തി­രി­ച്ചു­ള്ള കണക്കു­കളിൽ ഏറ്റവും കൂ­ടു­തൽ പാ­ഴാ­ക്കി­ക്കളയു­ന്നത് പഴം പച്ചക്കറി­കളാണ് എന്നാണ് കണക്കു­കൾ. ബാ­ക്കി­ ഭക്ഷ്യധാ­ന്യങ്ങൾ, മീൻ ഇറച്ചി­ എണ്ണ എന്നി­വയാ­ണ്.

ഭക്ഷണ കാ­ര്യത്തി­ലും ഭക്ഷണം പാ­ഴാ­ക്കി­ക്കളയു­ന്ന കാ­ര്യത്തി­ലും സ്വദേ­ശി­കൾ­ക്ക് ഒട്ടും പി­റകി­ലല്ല നമ്മളും എന്ന് വേ­ണം കരു­താൻ. ബഹ്‌റൈ­നി­ലെ­ വലി­യൊ­രു­ ശതമാ­നം വരു­ന്ന മലയാ­ളി­കൾ അടക്കമു­ള്ളവരു­ടെ­ ആഘോ­ഷങ്ങളും പാ­ർ­ട്ടി­കളും ഇക്കാ­ര്യത്തിൽ നല്ലൊ­രു­ ‘സംഭാ­വന’ നൽ­കു­ന്നു­ണ്ട്. റമദാൻ കാ­ലയളവി­ലെ­ ഇഫ്താർ പാ­ർ­ട്ടി­കൾ മാ­ത്രം എടു­ത്തു­ നോ­ക്കി­യാൽ മനസ്സി­ലാ­കും നമ്മു­ടെ­ ഇക്കാ­ര്യത്തി­ലു­ള്ള അലസത. എല്ലാ­ മതത്തി­ലും എല്ലാ­ വേ­ദ ഗ്രന്ഥങ്ങളി­ലും ഭക്ഷണത്തെ­ ബഹു­മാ­നി­ക്കേ­ണ്ടതി­നെ­യും സംരക്ഷി­ക്കേ­ണ്ടതി­നെ­യും ബാ­ക്കി­യാ­കാ­തെ­ മറ്റു­ള്ള പാ­വങ്ങൾ‍­ക്ക് നൽ‍­കേ­ണ്ടു­ന്നതി­ന്റെ­യും പാ­ഴാ­ക്കു­ന്നതി­ന്റെ­ അപകടത്തെ­യും കു­റി­ച്ച് എല്ലാ­ മത മേ­ലധ്യക്ഷന്മാ­രും, സാംസ്‌കാ­രി­ക നാ­യകർ‍­മാ­നും വ്യക്തമാ­യി­ പ്രസ്താ­വനകൾ‍ നൽ­കു­ന്നു­ണ്ടെ­ങ്കി­ലും, സ്ഥല കാ­ല ജാ­തി­ മത ലിംഗ പ്രാ­യ ഭേ­ദമന്യേ­ എല്ലാ­വരും ഈ കാ­ര്യത്തിൽ‍ കാ­ണി­ക്കു­ന്ന ശു­ഷ്‌ക മനോ­ഭാ­വം ഭീ­കരവും ഭയനാ­കവു­മാണ് എന്ന് കണക്കു­കൾ‍ 

സൂ­ചി­പ്പി­ക്കു­ന്നു­. നമ്മു­ടെ­ കു­പ്പത്തൊ­ട്ടി­കളി­ലേ­യ്ക്ക്, റോ­ഡരി­കി­ലേ­ക്ക് എന്ന് വേ­ണ്ട പൊ­തു­ സ്‌ഥലങ്ങളിൽ എവി­ടെ­യാ­യാ­ലും വലി­ച്ചെ­റി­യു­ന്നതിൽ കൂ­ടു­തലും വി­ശക്കു­ന്നവന് ഒരു­ നേ­രത്തെ­ ആഹാ­രത്തി­നു­ള്ള വകയാ­ണെ­ന്ന് ആരും ഓർ­ക്കു­ന്നി­ല്ലെ­ന്നതാണ് പരമാ­ർ­ത്ഥം. നമ്മു­ടെ­ ആഘോ­ഷങ്ങൾ­ക്കി­ടയിൽ ഒന്ന് ശ്രദ്ധി­ച്ചാൽ കാ­ണു­ന്ന സ്‌ഥി­തി­ വളരെ­ ദയനീ­യമാ­ണ്. ഒരി­ക്കൽ പോ­ലും ഉപയോ­ഗി­ച്ചി­ട്ടി­ല്ലാ­ത്ത, തു­റന്നു­ നോ­ക്കി­യി­ട്ടി­ല്ലാ­ത്ത ഭക്ഷണത്തെ­ വരെ­ നമ്മൾ ‘മാ­ലി­ന്യമാ­ക്കി­’ കു­പ്പയിൽ എറി­യു­ന്നു­. സ്റ്റാർ ഹോ­ട്ടലു­കളി­ലെ­ പാ­ർ­ട്ടി­കളി­ലാണ് ഇത്തരം പ്രവണത ഏറ്റവും കൂ­ടു­തൽ കണ്ടു­ വരു­ന്നത്. വി­വി­ധ രാ­ജ്യക്കാ­രു­ടെ­യും വി­വി­ധ ഭക്ഷണ രീ­തി­കൾ ഉള്ളവരു­ടെ­യും പൊ­തു­ പാ­ർ­ട്ടി­കൾ­ക്ക് വേ­ണ്ടി­ ഉണ്ടാ­ക്കു­ന്ന ഇത്തരം പാ­ർ­ട്ടി­കളിൽ തങ്ങൾ­ക്കി­ഷ്ടപ്പെ­ട്ട വി­ഭവങ്ങൾ മാ­ത്രം ഒന്ന് തൊ­ട്ടു­ നോ­ക്കു­ന്നവരാണ് അതി­ഥി­കൾ ആയി­ പലപ്പോ­ഴും എത്തു­ന്നത്. അതു­കൊ­ണ്ട് തന്നെ­ ഇത്തരം സ്‌ഥലങ്ങളിൽ തൊ­ട്ടു­നോ­ക്കാ­ത്ത ഭക്ഷണം പോ­ലും നി­മി­ഷങ്ങൾ­ക്കകം മാ­ലി­ന്യമാ­യി­ മാ­റു­കയോ­ മാ­റ്റേ­ണ്ടി­ വരി­കയോ­ ചെ­യ്യു­ന്നു­.

 വെ­ട്ടി­യും കു­റച്ചും...

ഭക്ഷണം പാ­ഴാ­ക്കാ­തെ­ നോ­ക്കാൻ ഷോ­പ്പിംഗ് മു­തൽ­ക്കു­ള്ള ആസൂ­ത്രണം ആവശ്യമാ­ണെ­ന്ന് ഈ രംഗത്തെ­ വി­ദഗ്ദ്ധർ ചൂ­ണ്ടി­ക്കാ­ട്ടു­ന്നു­.കു­ടുംബാംഗങ്ങളു­ടെ­ എണ്ണത്തി­നനു­സരി­ച്ചു­ പച്ചക്കറി­കളും മറ്റും വാ­ങ്ങി­ക്കു­ന്പോൾ ലാ­ഭത്തി­നു­ കി­ട്ടു­ന്നവ കൂ­ടു­തൽ വാ­ങ്ങു­ന്നത് ഒഴി­വാ­ക്കി­ ആവശ്യത്തിന് മാ­ത്രം വാ­ങ്ങു­ക. വീ­ട്ടമ്മമാ­രാണ് ഇതിൽ‍ കൂ­ടു­തൽ‍ ജാ­ഗ്രത പാ­ലി­ക്കേ­ണ്ടത്. സൂ­ക്ഷി­ച്ചു­ പാ­ചകം ചെ­യ്യു­ക, ആവശ്യമാ­യ അളവിൽ‍ മാ­ത്രമേ­ പാ­ചകം ചെ­യ്യാ­വൂ­, കഴി­യു­ന്നത്ര പ്രദേ­ശി­കമാ­യി­ ലഭി­ക്കു­ന്ന സാ­ധനങ്ങൾ‍ വാ­ങ്ങാൻ ശ്രമി­ക്കു­ക അതി­ലൂ­ടെ­ കൊ­ണ്ട് വരു­ന്പോൾ‍ ഉണ്ടാ­കു­ന്ന നഷ്ടം പരമാ­വധി­ കു­റയ്ക്കാ­നാ­കും, ആവശ്യത്തിന് മാ­ത്രമെ­ ഭക്ഷണം വി­തരണം ചെ­യ്യാ­വൂ­. പ്രത്യേ­കി­ച്ച് കു­ട്ടി­കൾ‍­ക്കും പ്രാ­യമാ­യവർ‍­ക്കും, രോ­ഗി­കൾ‍­ക്കും മറ്റും. ബാ­ക്കി­ വരു­ന്നവ ശാ­സ്ത്രീ­യമാ­യി­ കൃ­ത്യതയോ­ടെ­ സൂ­ക്ഷി­ക്കു­കയും ബു­ദ്ധി­പൂ­ർ‍­വ്വം ഉപയോ­ഗി­ക്കു­കയും ചെ­യ്യു­ക, ഉപയോ­ഗി­ക്കാ­ത്തവ റീ­സൈ­ക്കിൾ‍ ചെ­യ്യു­ക, കന്പോ­സ്റ്റിംഗ് പോ­ലു­ള്ള നൂ­തന മാ­ർ­ഗ്‍ഗങ്ങൾ‍ അവലംബി­ക്കു­ക കൂ­ടി­ ചെ­യ്യണം.

 പൊ­തു­ ഫ്രി­ഡ്ജ് എന്ന ആശയം 

രാ­ജ്യത്തെ­ ഹോ­ട്ടലു­കളി­ലും വീ­ടു­കളി­ലും ഉള്ള ഭക്ഷണം പാ­ഴാ­യി­ പോ­കു­ന്നത് ഒഴി­വാ­ക്കാ­നും വി­ശക്കു­ന്നവന് ഒരു­ നേ­രത്തെ­ ആഹാ­രം ലഭ്യമാ­ക്കു­ന്നതി­നും പൊ­തു­ ഫ്രി­ഡ്ജ് എന്ന ആശയം പ്രാ­വർ­ത്തി­കമാ­ക്കി­യാൽ ടൺ കണക്കിന് പാ­ഴാ­ക്കു­ന്ന ഭക്ഷണത്തിന് ഒരു­ പരി­ധി­ വരെ­ നി­യന്ത്രി­ക്കാ­നാ­കും. ഇന്ത്യയിൽ ചി­ല സ്‌ഥലങ്ങളി­ലും വി­ദേ­ശ രാ­ജ്യങ്ങളി­ലും ഇപ്പോൾ ഈ പദ്ധതി­ വളരെ­ വി­ജയകരമാ­യി­ നടന്നു­വരു­ന്നു­ണ്ട്.

പൊ­തു­ ഇടങ്ങളിൽ പല സ്‌ഥലങ്ങളി­ലാ­യി­ ഫ്രി­ഡ്ജ് പ്രവർ­ത്തനമാ­ക്കി­ െ­വയ്ക്കു­കയും ആർ­ക്കും അതിൽ ഭക്ഷണം കൊ­ണ്ട് വെ­ക്കാ­നും പണം ഒന്നും നൽ­കാ­തെ­ തന്നെ­ ആർ­ക്കും അത് എടു­ത്തു­ കഴി­ക്കാ­നും ഉതകു­ന്ന തരത്തി­ലാണ് ഇതി­ന്റെ­ പ്രവർ­ത്തനം. റെ­സ്റ്റോ­റന്റു­കളിൽ വന്നു­ കഴി­ക്കു­ന്നവർ­ക്ക് വേ­ണമെ­ങ്കിൽ ഒരാ­ളു­ടെ­ ഭക്ഷണം അധി­കം വാ­ങ്ങി­ ഈ ഫ്രി­ഡ്ജിൽ കൊ­ണ്ട് വെ­ക്കാ­നും സാ­ധി­ക്കും. വീ­ടു­കളി­ലെ­ പി­റന്നാൾ പാ­ർ­ട്ടി­കളി­ലോ­ മറ്റ് വി­ശേ­ഷ ദി­വസങ്ങളി­ലോ­ മി­ച്ചം വരു­ന്ന ആഹാ­രം ഇത്തരത്തി­ലു­ള്ള പൊ­തു­ ഫ്രി­ഡ്ജിൽ കൊ­ണ്ട് വെ­ക്കു­കയും ചെ­യ്യാ­വു­ന്ന തരത്തിൽ ആയി­രി­ക്കണം ഇതി­ന്റെ­ പ്രവർ­ത്തനം. ബഹ്‌റൈ­നി­ലെ­ ഭക്ഷണ മേ­ഖലയിൽ പ്രവർ­ത്തി­ക്കു­ന്ന സംരംഭകരു­ടെ­ സഹാ­യം കൂ­ടി­ ഇത്തരത്തിൽ തേ­ടി­ക്കൊ­ണ്ട് അധി­കൃ­തരു­ടെ­ അനു­വാ­ദം ലഭി­ക്കു­കയാ­ണെ­ങ്കിൽ ഇത് നടപ്പി­ലാ­ക്കാൻ തയ്യാ­റാ­ണെ­ന്ന് സാ­മൂ­ഹ്യ പ്രവർ­ത്തകരും പറയു­ന്നു­.

ബഹ്‌റൈൻ സു­പ്രീം കൗ­ൺ­സിൽ ചി­ല സംഘടനകളു­മാ­യി­ ബൃ­ഹത്താ­യ രീ­തി­യിൽ ഭക്ഷണം വി­തരണം നടത്തു­ന്നതിന് വേ­ണ്ടി­ ഒരു­ ധാ­രണാ­പത്രത്തിൽ ഒപ്പു­ െ­വച്ചി­ട്ടു­ണ്ട്. ബി­.എം.എം.ഐ, ഡൗൺ ടൗൺ റോ­ട്ടാ­നാ­ എന്നി­വയു­ടെ­ സഹകരണത്തോ­ടെ­ മെയ് 10നാണ് ഈ പദ്ധതി­ ആരംഭി­ച്ചി­ട്ടു­ള്ളത്. പ്രമു­ഖ സൂ­പ്പർ മാ­ർ­ക്കറ്റ് ഡയറക്ടർ­മാർ, െ­റസ്റ്റോ­റന്റ് ഉടമകൾ അടക്കം ഭാ­ഗഭാ­ക്കാ­യു­ള്ള ഈ പദ്ധതി­ പ്രകാ­രം ഭക്ഷണ ശേ­ഖരണവും വി­തരണവും നടത്തി­വരു­ന്നു­ണ്ട്. ബഹ്‌റൈൻ സു­പ്രീം കൗ­ൺ­സിൽ പരി­സ്ഥി­തി­ വി­ഭാ­ഗത്തി­ന്റെ­ നി­യന്ത്രണത്തിൽ നടന്നു­ വരു­ന്ന പ്രവർ­ത്തനങ്ങളു­ടെ­ ഭാ­ഗമാ­യി­ 300 കു­ടുംബങ്ങൾ­ക്കും 3000 തൊ­ഴി­ലാ­ളി­കൾ­ക്കും എല്ലാ­ ദി­വസവും ഭക്ഷണം ലഭ്യമാ­ക്കി­ വരു­ന്നു­ണ്ട്. ഭക്ഷണം പാ­ഴാ­യി­പ്പോ­കു­ന്നത് തടയു­കയും അത് ഫലപ്രദമാ­യി­ വി­നി­യോ­ഗി­ക്കാ­നു­ള്ള സംവി­ധാ­നം എങ്ങനെ­ ഉണ്ടാ­ക്കാം എന്നതു­മാണ് ഇതി­ലൂ­ടെ­ ലക്ഷ്യമാ­ക്കു­ന്നതെ­ന്നും ബി­.എം.എം.ഐ കമ്മ്യൂ­ണി­ക്കേ­ഷൻ ആന്റ് മാ­ർ­ക്കറ്റിംഗ് ഹെഡ് യാ­സ്മിൻ എലി­സബത്ത് മു­ഹമ്മദ് പറഞ്ഞു­.

ഭക്ഷണം പാ­ഴാ­ക്കു­ക എന്നാൽ‍, സാ­ന്പത്തി­കമാ­യും, സാ­മൂ­ഹി­കപരമാ­യും മതപരമാ­യും ഒരു­ വലി­യ അപരാ­ധം തന്നെ­യാ­ണ്. വെ­റു­തെ­ കി­ട്ടു­ന്നതാ­യാൽ‍ പോ­ലും ഒരു­ തരി­പോ­ലും ഭക്ഷണം പാ­ഴാ­ക്കാ­നു­ള്ളതല്ല. ലോ­കത്ത് ഓരോ­ അഞ്ച് സെ­ക്കന്റിൽ ഓരോ­ കു­ട്ടി­കൾ‍ വി­ശപ്പ് കൊ­ണ്ട് മരണപ്പെ­ടു­ന്പോ­ഴാണ് ലക്ഷങ്ങൾ‍ ചി­ലവഴി­ച്ച് സംഘടി­പ്പി­ക്കു­ന്ന ഭക്ഷണ മേ­ളകളു­ടെ­ ഭാ­ഗമാ­യി­ യാ­തൊ­രു­ മനസാ­ക്ഷി­ കു­ത്തു­മി­ല്ലാ­തെ­ നി­ഷ്‌കരു­ണം ഭക്ഷണം പാ­ഴാ­ക്കി­ കളയു­ന്നത്. നമ്മൾ‍ ഭക്ഷണം പാ­ഴാ­ക്കി­ല്ല എന്ന് തീ­രു­മാ­നി­ച്ചാൽ‍ തന്നെ­ എത്രപേ­ർ‍­ക്ക് വി­ശപ്പടക്കാൻ ഇത് സഹാ­യകമാ­കും എന്ന് കൂ­ടി­ നാം ഓർ‍­ത്താൽ ഇക്കാ­ര്യത്തിൽ കു­റച്ചു­കൂ­ടി­ ശു­ഷ്‌കാ­ന്തി­ കാ­ണി­ക്കാൻ നമു­ക്ക് സാ­ധി­ക്കും.

പറയു­ക പ്രവർ‍­ത്തി­ക്കു­ക, മറ്റു­ള്ളവരെ­കൂ­ടി­ ബോ­ധവാ­ന്മാ­രാ­ക്കു­ക, എന്നതാ­വണം നമ്മു­ടെ­ നയം. നമ്മൾ‍ ഓരോ­രു­ത്തരും ഇതൊ­രു­ വെ­ല്ലു­വി­ളി­യാ­യും ഉത്തരവാ­ദി­ത്വമാ­യും ഏറ്റെ­ടു­ക്കണം. അപ്പോ­ഴേ­ സ്ഥാ­യി­യാ­യ മാ­റ്റം ഉണ്ടാ­ക്കാ­നാ­വൂ­.

You might also like

Most Viewed