കൊല്ലപ്പെട്ട ഇമാമിന് കണ്ണീരോടെ വിട


മനാമ : ഏതാനും ദിവസങ്ങൾക്ക് മുൻപ് ബംഗ്ലാദേശ് പൗരനായ പള്ളി മുഅദ്ദിൻ കൊലപ്പെടുത്തിയ ഇമാം ഷെയ്ഖ് അബ്ദുൾ ജലിൽ ഹമൂദിന്റെ സംസ്കാര ചടങ്ങുകൾക്ക് വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പൗരന്മാരും സ്വദേശികളുമുൾപ്പെടുന്ന വൻ ജനാവലി സാക്ഷ്യം വഹിക്കാനെത്തി. മുഹറഖിലെ ബിൻ ഷെദ്ദ മസ്ജിദിലെ ഇമാമായിരുന്നു കൊല്ലപ്പെട്ട ഷെയ്ഖ് അബ്ദുൾ ജലിൽ ഹമൂദ്. പ്രതിക്കും കൂട്ടാളികൾക്കും വധശിക്ഷ നൽകണമെന്നും സംസ്കാര ചടങ്ങിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

മുഅദ്ദിൻ നടത്തിവന്ന അനധികൃത വിസ വ്യാപാരത്തെ ഇമാം ചോദ്യം ചെയ്തിരുന്നു. ഈ സംഭവം ഇമാം സുന്നി അവ്ഖാഫിൽ റിപ്പോർട്ട് ചെയ്യുകയും പള്ളി മുഅദ്ദിനായി തുടരാൻ ഇയാൾ യോഗ്യനല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച ഇതുസംബന്ധിച്ച് മുഅദ്ദിനോട് വിശദീകരണം ചോദിച്ചിരുന്നതായുംതുടർന്നാണ് ശനിയാഴ്ച ഇമാം കൊല്ലപ്പെട്ടതെന്നും ഒരു വക്താവ് വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്ക് മുൻപ് അക്സറിലെ ഒരു സ്ക്രാപ്പ് യാർഡിലാണ് ഇമാമിന്റെ മൃതദേഹം കണ്ടെത്തിയത്.

അവ്ഖാഫിൽ റിപ്പോർട്ട് ചെയ്ത ഇമാമിന്റെ നടപടി തന്റെ തൊഴിൽ നഷ്ടപ്പെടുത്തി കളയുമോ എന്നുള്ള ചിന്തയാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മുഹറഖ് പ്രോസിക്യൂഷൻ തലവൻ ഹുസൈൻ ഖമിസ് പറഞ്ഞു. അവ്ഖാഫ് തന്റെ ജോലി അവസാനിപ്പിക്കാൻ നിർദേശിച്ചതായും തനിക്ക് തന്റെ രാജ്യത്തിലേക്ക് മടങ്ങേണ്ടിയും അവസ്ഥ വന്നുചേരുമെന്ന് സംശയിക്കുകയും ചെയ്തു.. ഇതോടെ ഇമാമാറിനെ വകവരുത്താൻ പ്രതി തീരുമാനിക്കുകയായിരുന്നു. ഇതിനായി അവസരം കാത്തിരുന്ന പ്രതി ഇരുമ്പ് വടി പള്ളിയിൽ ഒളിപ്പിച്ചുവെച്ചിരുന്നതായും പ്രോസിക്യൂഷൻ വ്യക്തമാക്കി.

സംഭവം ബഹ്റൈൻ സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചതായി സുന്നി അവ്ഖാഫ് കൌൺസിൽ ചെയർമാൻ ഷെയ്ഖ് ഡോ. റാഷിദ് ബിൻ മൊഹമ്മദ് അൽ ഹജ്രി പറഞ്ഞു. ഈ സംഭവത്തോടെ മുഅദ്ദിൻ പദവിയിൽ വിദേശികളെ നിയമിക്കുന്നത് അവസാനിപ്പിക്കാനും സ്വദേശികൾക്ക് മുൻഗണന നൽകാൻ തീരുമാനയിച്ചതായും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ഞെട്ടലും ലജ്ജയും പ്രകടിപ്പിച്ച് അംബാസഡർ

മനാമ : സംഭവം തന്നെ ഞെട്ടിച്ചതായും ഇത്തരത്തിലൊരു കൊലപാതകം നടന്നതിൽ ലജ്ജിക്കുന്നതായും ബഹ്‌റൈനിലെ ബംഗ്ലാദേശ് അംബാസഡർ മുമീനാർ റഹ്മാൻ പറഞ്ഞു. കൊലപാതകത്തിൽ പ്രതികളായ എല്ലാവർക്കും വധശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗ്ലാദേശ് സ്വദേശിയായ പ്രതിക്കായി ഗവൺമെൻറ് ഒരു അഭിഭാഷകനെ നിയോഗിക്കണമെന്ന ആവശ്യത്തോട് അംബാസഡർ വിസമ്മതിച്ചു. ഈ കൊലപാതകിയെ സംരക്ഷിക്കാൻ ഒരു ദിനാർ പോലും ചെലവാക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇസ്ലാമിക (ശരീഅത്ത്) നിയമപ്രകാരം കൊലയാളിക്ക് വധശിക്ഷ നൽകണമെന്ന് അംബാസഡർ പറഞ്ഞു. ഒരു നിരപരാധിയുടെ ജീവൻ നഷ്ടപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

Most Viewed