ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഇന്ന് സംയുക്ത യോഗം


മനാമ. കേരള ഗവമ്മെന്റിന്റെ നോർക്കയും ലോക കേരള സഭയും ബഹ്റൈൻ കേരളീയ സമാജവും സംയുക്തമായി ബഹ്റൈനിലെ വിവിധ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രദേശിക സന്നദ്ധ സംഘടനകളുടെ വിപുലമായ സംയുക്ത യോഗം ബഹ്റൈൻ കേരളീയ സമാജത്തിൽ ഇന്ന് രാത്രി 8 മണിക്ക് സംഘടിപ്പിക്കും. പ്രളയ ബാധിതമായ കേരള സമൂഹത്തിന്റെ പുനരധിവാസ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനും. ഏകോപിപ്പിക്കുവാനുമാണ് യോഗം ചേരുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സമാജം ഹെൽപ്പ് ഡെസ്ക് വഴി നാട്ടിലെ ദുരന്തനിവാരണ മേഖലയിലെ സംവിധാനങ്ങളെയും ജനപ്രതിനിധികൾ, പ്രദേശിക സന്നദ്ധ പ്രവർത്തകരുമായി ബന്ധപ്പെട്ടാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആലപ്പുഴ, വയനാട്. ചെങ്ങന്നൂർ, തിരുവല്ല. ചങ്ങനാശ്ശേരി, കരുനാഗപ്പളളി, ചാലക്കുടി, തൃപ്രയാർ, മുണ്ടൂർ, എന്നീ സ്ഥലങ്ങളിൽ സമാജം പ്രവർത്തകർ അടിയന്തിര വസ്തുക്കൾ എത്തിക്കുകയും കഴിയാവുന്ന സഹായങ്ങൾ നൽകുകയും ചെയ്തു. ഇന്ന് രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന സംയുക്ത യോഗത്തിലേക്ക് എല്ലാ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സന്നദ്ധ പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുക്കണമെന്ന് സമാജം ആക്ടിംഗ് പ്രസിഡണ്ട് ദിലീഷ് കുമാർ, ജനറൽ സെക്രട്ടറി എം.പി രഘു, ലോക കേരള സഭയുടെ പ്രതിനിധികളായ സുബൈർ കണ്ണൂർ, സോമൻ ബേബി, രാജു കല്ലുംന്പുറം, എസ്.വി ജലീൽ, ബിജു മലയിൽ എന്നിവർ അഭ്യർത്ഥിച്ചു. 

 

You might also like

Most Viewed