കോഫി അന്നന്റെ സന്ദർശനത്തിന്റെ ഓർമയിൽ ബഹ്‌റൈൻ


മനാമ : മുൻ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലും, സമാധാന നൊബേൽ പുരസ്കാര ജേതാവുമായ കോഫി അന്നന്റെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ ബഹ്‌റൈൻ സന്ദർശനത്തിന്റെ ഓര്മ പുതുക്കി ബഹ്‌റൈൻ സമൂഹം. 2000 ൽ ബഹ്റൈനിൽ ഐക്യരാഷ്ട്ര സഭയുടെ ശാഖ ഉദ്ഘാടനം ചെയ്തപ്പോൾ ബഹ്റൈനിന്റെ ചരിത്രത്തിലും സംസ്കാരവും പ്രകടമാക്കുന്ന മനോഹരമായ കെട്ടിടമാണ് അതെന്ന് പറഞ്ഞിരുന്നു. ബഹ്റൈൻ യുനൈറ്റഡ് നേഷൻസ് ഹൗസ് തുറന്നതിലൂടെ ബഹ്റൈനിലെ ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളുടെ ഏകീകരണവും ഏകോപനവും മാത്രമല്ല, സംഘടനയും രാജ്യവും തമ്മിലുള്ള ഊഷ്മളമായ ബന്ധം കൂടിയാണ് ലക്ഷ്യമിട്ടത്.

കോഫി അന്നൻ എല്ലായിടത്തുനിന്നുമുള്ള ആളുകൾക്ക് സമാന പരിഗണനയാണ് നൽകിയിരുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ഇൻഫർമേഷൻ സെന്റർ (യു.എൻ.ഐ.സി) ഡയറക്ടർ സമീർ അൽദറാബി അഭിപ്രായപ്പെട്ടു. "മനുഷ്യാവകാശങ്ങളെയും ഐക്യരാഷ്ട്ര സഭയെയും ദശാബ്ദങ്ങളായി സേവിച്ച ഒരു അന്താരാഷ്ട്ര നേതാവിന്റെ മരണം തന്നെ വിഷമിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോഫി അന്നന്റെ നേതൃത്വത്തിൽ പ്രവർത്തിക്കാനായത് വലിയ അനുഭവമാണെന്നും അൽദറാബി പറഞ്ഞു.

1971 ൽ ഒരു അംഗരാഷ്ട്രമായിത്തീർന്നതിനു ശേഷം ഐക്യരാഷ്ട്രസഭയ്ക്കുള്ളിൽ സജീവ പങ്കാളിത്തം വഹിക്കുന്നതിന് ബഹ്റൈൻ ജനത ജനശ്രദ്ധ നേടിയതായി ബഹ്‌റൈൻ സന്ദർശിച്ച അവസരത്തിൽ കോഫി അന്നൻ രാജാവിനെ അറിയിച്ചിരുന്നു. മാധ്യമ പ്രവർത്തകനായ അഹ്ദയ അഹമ്മദ് 2004 ൽ യു.എസിൽ വച്ച് കോഫി അന്നനുമായുള്ള തൻറെ കൂടിക്കാഴ്ചയെ സന്തോഷപൂർവ്വം ഓർക്കുന്നു. കോഫി അന്നൻ ഒരു അത്ഭുതകരമായ നയതന്ത്രജ്ഞൻ ആയിരുന്നു, വളരെ മികച്ച സമാധാനപരമായ ലോകത്തിനായി തന്റെ ജീവിതം മുഴുവൻ യുദ്ധം ചെയ്ത ഒരു പ്രതിജ്ഞാബദ്ധനായ അന്താരാഷ്ട്ര തലവനായിരുന്നു അദ്ദേഹമെന്നും അഹമ്മദ് പറഞ്ഞു.

You might also like

Most Viewed