കലാ­വേ­ദി­യിൽ താ­രമാ­യി­ തി­ളങ്ങി­ മാ­ളവി­ക


മനാമ : ബഹ്‌റൈ­നി­ലെ­ നി­രവധി­ കലാ­വേ­ദി­കളിൽ തന്റെ­ കലാ­ പ്രകടനങ്ങൾ കൊ­ണ്ട് പ്രേ­ക്ഷകരു­ടെ­ ഹൃ­ദയം കവർ­ന്ന കു­ഞ്ഞു­ പ്രതി­ഭയാണ് ഇന്ത്യൻ സ്‌കൂ­ളി­ലെ­ ഏഴാം ക്ലാസ് വി­ദ്യാ­ർ­ത്ഥി­നി­യാ­യ മാ­ളവി­ക. ചെ­റി­യ പ്രാ­യം മു­തലേ­ കലാ­പരമാ­യ കാ­ര്യങ്ങളിൽ അഭി­രു­ചി­ പ്രകടി­പ്പി­ച്ചി­രു­ന്ന മാ­ളവി­ക തന്റെ­ ഏഴാ­മത്തെ­ വയസ് മു­തലാണ് നൃ­ത്തം അഭ്യസി­ച്ചു­ തു­ടങ്ങി­യത്. നൃ­ത്തം, കഥ പറച്ചിൽ, കഥാ­പ്രസംഗം തു­ടങ്ങി­ നി­രവധി­ മേ­ഖലകളിൽ കഴിവ് തെ­ളി­യി­ച്ച ബഹു­മു­ഖ പ്രതി­ഭയാണ് ഈ കൊ­ച്ചു­ മി­ടു­ക്കി­.

എൻ.എസ്.എസ് നടത്തി­യ മന്ദാ­രപ്പൂ­ക്കൾ ബാ­ലകലോ­ത്സവത്തിൽ പങ്കെ­ടു­ത്ത എട്ട് വി­ഭാ­ഗത്തിൽ ഏഴെ­ണ്ണത്തി­ലും സമ്മാ­നം കരസ്ഥമാ­ക്കി­യി­ട്ടു­ണ്ട്. ഒരു­ പോ­യി­ന്റി­ന്റെ­ വ്യത്യാ­സത്തി­ലാണ് കലാ­തി­ലകപട്ടം മാ­ളവി­കയ്ക്ക് നഷ്ടമാ­യത്. എൻ.എസ്.എസ് സ്പെ­ഷ്യൽ ജൂ­റി­ അവാ­ർ­ഡ് ലഭി­ച്ചു­. മോ­ണോ ­ആക്ട്, കഥാ­പ്രസംഗം, സ്റ്റോ­റി­ ടെ­ല്ലിംഗ്, ബു­ക്ക് റി­വ്യൂ­ എന്നി­വയിൽ ഒന്നാം സ്ഥാ­നവും ഉപന്യാ­സം കഥ പറച്ചിൽ എന്നി­വയിൽ രണ്ടാം സ്ഥാ­നവും കരസ്ഥമാ­ക്കി­യാണ് സ്പെ­ഷ്യൽ ജൂ­റി­ അവാ­ർ­ഡിന് അർ­ഹത നേ­ടി­യത്. ശ്രീ­നീഷ് ശ്രീ­നി­വാ­സന്റെ­ കീ­ഴി­ലാണ് മാ­ളവി­ക നൃ­ത്തം അഭ്യസി­ച്ചു­ വരു­ന്നത്. നൃ­ത്തം ഒഴി­കെ­ ബാ­ക്കി­ എല്ലാ­ കാ­ര്യത്തി­ലും അമ്മയാണ് തന്റെ­ ഗു­രു­ എന്നാണ് മാ­ളവി­കയു­ടെ­ ഭാ­ഷ്യം. സമാ­ജം ബാ­ലകലോ­ത്സവം, കെ­.സി­.എ കലോ­ത്സവം, ഇന്ത്യൻ സ്‌കൂ­ളിൽ നടത്തി­യ യൂ­ത്ത് ഫെ­സ്റ്റി­വൽ എന്നി­വയിൽ പങ്കെ­ടു­ത്ത് മാ­ളവി­ക സമ്മാ­നങ്ങൾ നേ­ടി­യി­ട്ടു­ണ്ട്.

മോ­ണോ ­ആക്ട്, കഥാ­പ്രസംഗം എന്നി­വ മത്സരവേ­ദി­കളിൽ അല്ലാ­തെ­യും അവതരി­പ്പി­ക്കാ­റു­ണ്ട്. പഠനത്തി­ലും മി­കവ് പു­ലർ­ത്തി­യ മാ­ളവി­ക ഇതു­വരെ­യു­ള്ള എല്ലാ­ ക്ലാ­സ്സു­കളി­ലും എ വൺ ഗ്രേഡ് സർ­ട്ടി­ഫി­ക്കറ്റ് കരസ്ഥമാ­ക്കി­യി­ട്ടു­ണ്ട്. വലു­താ­കു­ന്പോൾ നാ­ടിന് നന്മകൾ ചെ­യ്യാൻ സാ­ധി­ക്കു­ന്ന ഒരു­ ഐ.എ.എസ് ഓഫീ­സർ ആകാ­നാണ് മാ­ളവി­ക ആഗ്രഹി­ക്കു­ന്നത്. ബഹ്‌റൈൻ ലൈവ് സ്റ്റോ­ക്ക് കന്പനി­യിൽ ജോ­ലി­ ചെ­യ്യു­ന്ന സു­നി­ലി­ന്റേ­യും രജി­തയു­ടെ­യും മകളാണ് മാ­ളവി­ക. സഹോ­ദരൻ: ഇഷാൻ കൃ­ഷ്ണ. കോ­ഴി­ക്കോട് ജി­ല്ലയി­ലെ­ ബാ­ലു­ശ്ശേ­രി­യാണ് സ്വദേ­ശം.

You might also like

Most Viewed