കേരളത്തിലെ പ്രളയബാധിതർക്ക് സഹായ ഹസ്തവുമായി കെ.ജി ബാബുരാജ്


മനാമ : കേരളത്തിലെ പ്രളയബാധിതർക്ക് സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാ­ശ്വാസ നിധിയിലേക്ക് ബഹ്റൈനിലെ ബി.കെ.ജി ഹോള്‍ഡിഗ് കമ്പനിയുടെ സംഭാവനയായ 25 ലക്ഷം രൂപ കമ്പനി ചെയർമാൻ കെ.ജി ബാബുരാജൻ മുഖ്യമന്ത്രിക്ക് കൈമാറി. കൂടാതെ ഖത്തർ എഞ്ചിനീയറിംഗ് ലാബിന്റെ ബഹ്റൈനിലെയും ഖത്തറിലെയും ജീവനക്കാരുടെ സംഭാവനയായ 4 ലക്ഷം രൂപ ഖത്തർ എഞ്ചി­നീയറിംഗ് ലാബ് ഡയറക്ടർ രജത് ബാ­ബുരാജനും മുഖ്യമന്ത്രിക്ക് കൈമാറി.

മകൻ രജത്തിനെ കൂടാതെ ഭാര്യ റാ­ണി ബാബുരാജൻ, മകൾ രമ്യ ബാബുരാ­ജൻ എന്നിവർക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് ബാബു­രാജൻ സംഭാവന മുഖ്യമന്ത്രിക്ക് കൈമാറിയത്. ഡോക്ടർ അഫിൻ വിജയനും ചടങ്ങിൽ പങ്കുചേർന്നു. കൈരളി ടി.വി ബഹ്റൈൻ ഫ്രാൻഞ്ചൈസി വൈസ് ചെ­യർമാൻ കൂടിയാണ് ക.ജി ബാബുരാ­ജൻ.

You might also like

Most Viewed