ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായവുമായി ബഹ്റൈൻ ലാൽ‍ കെയേഴ്സും


മനാമ : മഴക്കെടുതിയിൽ പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കേരളത്തിലെ ജനങ്ങൾ­ക്ക് ഒരു കൈത്താങ്ങാവാൻ വേണ്ടി ആഗോള തലത്തിൽ ലാൽ കെയേഴ്സ് ആരംഭിച്ച "കെയർ ഫോർ കരള" എന്ന പദ്ധതിയുടെ ഭാഗമായി ബഹ്റൈൻ ലാൽകയേഴ്സ് അംഗങ്ങൾ ചേർന്ന് സ്വരൂപിച്ച 600 കിലോ വരുന്ന വിവിധ അത്യാവശ്യ സാധനങ്ങൾ, സൂപ്പർ നെറ്റ് കാർഗോയുടെ സഹകരണത്തോടെ നാട്ടിലക്കു ഇന്നലെ കയറ്റി അയച്ചു.

ലാൽ കെയേഴ്സ് ഭാരവാഹികളായ ജഗത് കൃഷ്ണകുമാർ, എഫ്. എം ഫൈസൽ, ഷൈജു, ഡിറ്റൊ, പ്രജിൽ, മണിക്കുട്ടൻ, എന്നിവരുടെ നേതൃത്വത്തിൽ അരുൺ തൈക്കാട്ടിൽ, അനു എബ്രഹാം, അരുൺ നെയ്യാർ, അജിചാക്കോ, ജസ്റ്റിൻ, മനോജ്, ഗോപേഷ്, വിഷ്ണു, രതിൻ എന്നിവർ ചേ­ർന്നാണ് സാധനങ്ങൾ സ്വരൂപിച്ച് തയ്യാറാക്കിയത്.

 

You might also like

Most Viewed