മയക്കുമരുന്ന് കേസ് പ്രതിക്ക് പത്തു വർഷം തടവ്


മനാമ : രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയ പ്രതിക്ക് ഹൈ ക്രിമിനൽ കോടതി 10 വർഷം തടവു ശിക്ഷയും 5,000 ബഹ്‌റൈൻ ദിനാർ പിഴയും വിധിച്ചു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് സൗദി സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ആവശ്യപ്പെട്ട് തനിക്ക് ലഭിച്ച കോൾ അനുസരിച്ച് മനാമയിൽ ഒരു ഫാർമസിക്ക് സമീപം ഇടപാടുകാരനെ കാണാൻ എത്തിയപ്പോഴാണ് പ്രതി പോലീസ് പിടിയിലാകുന്നത്. പ്രതിയുടെ അപ്പാർട്മെന്റിൽനിന്നും ഒരുകിലോ ഹാഷിഷ് പിടിച്ചെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

You might also like

Most Viewed