ഹമദ് രാജാവ് ഹജ്ജ് തീർത്ഥാടകരെ അഭിനന്ദിച്ചു


മനാമ : ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ ബഹ്റൈൻ ഹജ്ജ് തീർ­ത്ഥാടകരെ അഭിനന്ദിച്ചു. ഹജ്ജ് സംഘത്തിലെ ചെയർമാൻ ഷെയ്ഖ് അദ്നാൻ ബിൻ അബ്ദുള്ള അൽ ഖത്താൻ ഹമദ് രാജാവിനെ സന്ദർശിച്ച വേളയിലാണ് അദ്ദേഹം അഭിനന്ദനം അറിയി­ച്ചത്. ഹജ്ജ് തീർത്ഥാടനം വിജയകരമായി പൂ­ർത്തിയാക്കി രാജ്യത്ത് തിരിച്ചെത്തിയ പശ്ചാ­ത്തലത്തിലായിരുന്നു സന്ദർശനം നടത്തിയത്. ബഹ്റൈൻ ഹജ്ജ് പ്രതിനിധി സംഘത്തിനെക്കുറിച്ചും അവരുടെ ആരോഗ്യ നിലയെക്കുറി­ ച്ചും രാജാവിനോട് അദ്ദേഹം വിശദീകരിച്ചു. തീർത്ഥാടകർക്ക് എല്ലാവിധ സൗകര്യങ്ങളും ലഭി­ച്ചതായും മെഡിക്കൽ സേവനങ്ങൾ ഉൾപ്പെടെ­യുള്ളവ  ലഭി­ച്ചതായും അദ്ദേഹം അറിയിച്ചു.

You might also like

Most Viewed