ഏഷ്യൻ ഗെയിംസ് : മെഡൽ പട്ടികയിൽ ബഹ്റൈൻ 12- ാം സ്ഥാനത്ത്


മനാമ : ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടക്കുന്ന പതിനെട്ടാമത് ഏഷ്യൻ ഗെയിംസിൽ ബഹ്റൈൻ ഇതു വരെ ആറ് സ്വർണ്ണ മെഡലുകൾ സ്വന്തമാക്കി. വനിതകളുടെ സ്റ്റീപ്ൾ ചേസ് 3000 മീറ്ററിൽ ബഹ്റൈന്റെ വിൻ­ഫ്രെഡ് യാവി ഇന്നലെ സ്വർണ്ണം നേടി. ഒമ്പത് മിനുട്ടും 36.52 സെക്കൻഡും കൊണ്ടാണ് വിൽഫ്രെഡ് നേ­ട്ടം കൈവരിച്ചത്. ഇന്ത്യയുടെ സുധ സിംഗ് രണ്ടാമത് എത്തി. ഒമ്പത് മിനുട്ടും 40.03 സമയവും കോണ്ടാണ് സുധ സിംഗ് ലക്ഷ്യത്തിലെത്തിയത്. വി­യറ്റ്നാമിന്റെ ഒഅൻഹ് ന്ഗയിൻ വെങ്കലം നേടി. ഒമ്പത് മിനുട്ടും 43.83 സെക്കൻഡുമെടുത്താണ് ഒഅൻഹ് ന്ഗയിൻ മൂന്നാമതെത്തിയത്.

ബഹ്റൈൻ ആകെ ആറ് സ്വർണ്ണം, മൂന്ന് വീതം വെള്ളി, വെങ്കലം എന്നിവ നേടി ആകെ മെഡലുകളുടെ എണ്ണം 12 ആക്കി. ഇപ്പോൾ മെഡൽ പട്ടി­കയിൽ പന്ത്രണ്ടാം സ്ഥാനത്താണ് ബഹ്റൈൻ. മാരത്തോൺ, വനിതകളുടെ 400 മീറ്റർ, 100 മീറ്റർ തുടങ്ങി­യവയിലാണ് കഴിഞ്ഞ ദിവസം സ്വർ­ണ്ണം നേടിയത്. ബഹ്റൈൻ താരങ്ങളുടെ പ്രകടനം വീക്ഷിക്കാൻ ഇന്തോ­നേഷ്യയിലെ ബഹ്റൈൻ അംബാ­സിഡർ ഡോ. മുഹമ്മദ് ഗാസൻ ശി­ക്കു, ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ അബ്ദു റഹ്മാൻ അസ്കർ തുടങ്ങി നിരവധിപേർ ഏഷ്യൻ ഗെയിംസ് വേദിയിലുണ്ട്.

You might also like

Most Viewed