ഹജ്ജ് കഴിഞ്ഞെത്തിയവർക്ക് സ്വീകരണം നൽകി


മനാമ : ഹജ്ജ് നിർവ്വഹിച്ചതിന് ശേഷം ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയവർക്ക് നാഷണാലിറ്റി പാ­സ്പോർട്ട് ആൻഡ് റെസിഡന്റ് അഫേഴ്സ് സ്വീകരണം നൽകി. പൂക്കൾ നൽകിയാണ് ഹജ്ജ് കഴിഞ്ഞ് എത്തിയതിലുള്ള സന്തോഷം പങ്കുവെച്ചത്. തീർത്ഥാ­ടകർ സ്വീകരണമേർപ്പെടുത്തിയ എൻ.പി.ആർ അഫേഴ്സിന് പ്രത്യേകം നന്ദി രേഖപ്പെടുത്തു­കയും ചെയ്തു.

എയർപോർട്ട് പോലീസ് ഡയറക്ടറേറ്റ് എയർപോർട്ട് കമ്പനി, തീർത്ഥാടകർക്ക് യാത്രാ സൗ­കര്യം ഒരുക്കിയ വിമാനക്കമ്പനി­കൾ തുടങ്ങിയവരുടെ പ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരാ­യിരുന്നു.

You might also like

Most Viewed