മനുഷ്യക്കടത്തിന് എതിരായ പ്രവർത്തങ്ങൾക്ക് പ്രശംസ


മനാമ : യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ട്രാഫികിങ് ഇൻ പേഴ്സൺസ് (ടി.ഐ.പി) പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ അറേബ്യൻ രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യത്തിന് ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെ പ്രശംസ. വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യുട്ടീവ്, കോമ്പാക്ട് ട്രാഫികിങ് ഇൻ പേഴ്സൺസ് നാഷണൽ കമ്മിറ്റി ചെയർമാൻ ഓസാമ അൽ അബ്സി, കമ്മിറ്റി അംഗങ്ങൾ എന്നിവർക്ക് സഫ്രിയ പാലസിൽ നൽകിയ സ്വീകരണത്തിലാണ് രാജാവ് അഭിനന്ദനങ്ങൾ അറിയിച്ചത്. ആദരവ്, സമത്വം, നീതി എന്നിവയെ അടിസ്ഥാനമാക്കിയുള്ള മൂല്യങ്ങൾ നിലനിർത്തുന്നതിനുള്ള നിരന്തരമായ പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

മനുഷ്യക്കടത്ത് തടയാനും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള കോർഡിനേഷൻ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവ് പ്രശംസിച്ചു. വിദേശകാര്യ മന്ത്രാലയം, എൽ.എം.ആർ.എ, മറ്റ് സർക്കാർ, സിവിൽ ഓർഗനൈസേഷനുകൾ എന്നിവയുടെ പ്രവർത്തനങ്ങളേയും അദ്ദേഹം പ്രശംസിച്ചു.

മനുഷ്യക്കടത്ത് തടയുന്നതിന് ഒരു മാതൃകാ രാജ്യമായി ബഹ്റൈൻ മാറുന്നു എന്ന കാഴ്ചപ്പാടാണ് ഈ നേട്ടത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ബഹ്‌റൈൻ മുൻഗണന നൽകുന്നതായി അദ്ദേഹം പറഞ്ഞു.

You might also like

Most Viewed