പ്രവാസി സാമൂഹ്യ പ്രവർത്തകർ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ


മനാമ: ബഹ്റൈനിൽ നിന്ന് വേനലവധിക്ക് പോയ പല പ്രവാസികളും കേരളത്തിന്റെ വിവിധ ജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്.കൂടാതെ ബഹ്‌റൈൻ കേരളീയ സമാജത്തിലെ നിരവധി പ്രവർത്തകരും  ദുരിതാശ്വാസ കേന്ദ്രങ്ങളിലും മറ്റുമായി പ്രവർത്തിക്കുന്നുണ്ട്. വെള്ളം ഇറങ്ങിപ്പോയ പല പ്രദേശങ്ങളിലെയും അവസ്‌ഥ വളരെ പരിതാപകരമാണെന്ന് ബഹ്‌റൈൻ കേരളീയ സമാജം ചാരിറ്റി വിംഗ് കൺവീനറും സാമൂഹ്യ പ്രവർത്തകനുമായ കെ.ടി സലിം പറയുന്നു. അദ്ദേഹം  വയനാട്ടിലെ മാനന്തവാടിക്കടുത്തുള്ള അഗ്രഹാരം,ചാമാലി എന്നീ പ്രദേശങ്ങളിൽ മിച്ചഭൂമിയിൽ താമസിച്ചിരുന്ന കുടുംബങ്ങളുടെ ദയനീയ സ്‌ഥിതി നേരിൽ കണ്ടറിഞ്ഞു. വീടും സകലതും നഷ്ടപ്പെട്ട പലരുടെയും ആധാർ കാർഡ് പോലും പ്രളയം കൊണ്ടുപോയതായി അദ്ദേഹം ഫോർ പി.എം ന്യൂസിനോട് പറഞ്ഞു.അധികൃതർ പലരും വന്നു പോയി എന്നല്ലാതെ കാര്യമായ നടപടികൾ ഒന്നും എത്തിത്തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എങ്കിലും കാര്യങ്ങൾ വളരെ വേഗത്തിലാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ജസീർ കാപ്പാട്,ജെ പി കെ തിക്കോടി,തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ട്. ബഹ്‌റൈനിലെ എല്ലാ സംഘടനകളും ദുരിതാശ്വാസ രംഗത്ത് സജീവമാണെന്നും കെ ടി സലിം പറഞ്ഞു.

 
 
 
 
 

You might also like

Most Viewed