വീണ്ടും റെക്കോർഡ് ഭേദിച്ച് ബഹ്റൈൻ ദിനാർ : രൂപയുടെ മൂല്യം ഇടിഞ്ഞു


മനാമ : വീണ്ടും റെക്കോർഡ് ഭേ­ദിച്ച് ബഹ്റൈൻ ദിനാർ. ഈ മാ­സത്തിലെ ഏറ്റവും ഉയർന്ന വിനി­മയ നിരക്കിലാണ് ഇന്ന് എത്തി നിൽക്കുന്നത്. ഒരു ദിനാറിന് 186.5 രൂപയാണ് എക്സ്ചേഞ്ചുകളി­ലൂടെ പണം അയക്കുന്നവർക്ക് ലഭിക്കുന്നത്. ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ രൂപയുടെ വിനിമയ നിരക്കിൽ വലിയ തോതിലുള്ള മാറ്റം അനു­ഭവപ്പെട്ടതിനാലാണിത്. ഇത് നിലവി­ലെ റെക്കോർഡ് ആണെന്നാണ് എക്സ്ചേഞ്ച് പ്രതിനിധികൾ പറയു­ന്നത്. ഇന്ത്യയിലേയ്ക്ക് അയക്കുന്ന പണത്തിനു കൂടുതൽ സംഖ്യ കിട്ടു­ന്നതിനാൽ നിരവധി പ്രവാസികളാണ് പണമയക്കാൻ എക്സ്ചേഞ്ചുകളിൽ എത്തുന്നത്.

കേരളത്തിലെ പ്രളയക്കെ­ടുതിയിൽപ്പെട്ടവർക്ക് ധനസഹായം നൽകുന്നവർക്കും, മാസാവസാനം ശന്പളം ലഭിക്കുന്നവർക്കും ഈ അവസരം പ്രയോജനപ്പെടുത്താവു­ന്നതാണ്. പ്രവാസികളെ സംബന്ധി­ ച്ച് രൂപയുടെ മൂല്യം കുത്തനെ ഇടി­ഞ്ഞത് അയക്കുന്ന പണം ഒന്നിനും തികയാത്ത സാഹചര്യമാണ് ഉണ്ടാ­വുകയെങ്കിലും നാട്ടിലെ ബാങ്ക് ലോൺ, മറ്റു കടങ്ങൾ തുടങ്ങിയവ ഉള്ളവർക്ക് വിനിമയനിരക്കിലെ ഈ വ്യത്യാസം ഗുണം ചെയ്യും. എന്നാൽ സാന്പത്തിക പ്രതിസന്ധി അനുഭവി­ക്കുന്ന പ്രവാസിയെ സംബന്ധിച്ചി­ടത്തോളം കുറഞ്ഞ ദിനാർ അയച്ചാ­ലും രൂപ കൂടുതൽ കിട്ടും എന്നുള്ളത് സന്തോഷ വാർത്തയാണ്.

രൂപയുടെ മൂല്യം എക്കാലത്തെ­യും താഴ്ന്ന നിരക്കിലേക്കാണ് എത്തിനിൽക്കുന്നതെന്നും ഇത് പ്രവാ­സി സമൂഹത്തിനെ മാത്രമല്ല ഇന്ത്യൻ ജനതയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സാന്പത്തിക വിദഗ്ധരുടെ വിലയിരു­ത്തൽ. ഡോളറുമായി താരതമ്യം ചെയ്യുന്പോൾ 63.3 രൂപയാണ് ഇന്നത്തെ രൂപയുടെ വിനിമയ മൂല്യം. കഴിഞ്ഞ ഫെബ്രുവരി മുതൽ രൂപക്ക് വിപണിയിൽ തിരിച്ചടി നേരിട്ടതിനെ തുടർന്ന് ബഹ്റൈൻ ദിനാറിന് ഉയർന്ന നിരക്കാണ് ഇന്ത്യൻ രൂപയ്ക്ക് ലഭിച്ചു കൊണ്ടിരുന്നത്. 180 രൂപ മുതൽ 181 രൂപ വരെയായിരുന്നു പോയ മാസങ്ങളിൽ പലപ്പോഴും ലഭിച്ചത്.

You might also like

Most Viewed