വാഹനമോടിക്കുന്നതിനിടയിൽ ഹൃദയാഘാതം ; കോഴിക്കോട് സ്വദേശി മരിച്ചു


മനാമ : വാഹനമോടിക്കുന്നതിനിടയിൽ ഹൃദയാഘാതം അനുഭവപ്പെട്ട് യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി മു­ചുകുന്ന് പടിഞ്ഞാറേ വട്ടക്കണ്ടി ഹാഷിം (42) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മനാമ ഡോ­ൾഫിൻ പാർക്കിന് സമീപത്തെ സിഗ്നലിൽ വാഹനമോടിക്കു­ന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് മറ്റൊരു വാഹനത്തിന്റെ പിറകിൽ ചെ­ന്നിടിക്കുകയായിരുന്നു. റെഡ് സിഗ്നലിൽ ആയിട്ടും വാഹനം മുന്നോട്ട് നീങ്ങിയതിനെ തുടർ­ന്ന് മുന്നിലുള്ള വാഹനത്തിന്റെ ഡ്രൈവർക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഡ്രൈവിംഗ് സീറ്റിൽ ബോധരഹി­തനായ നിലയിൽ ഹാഷിമിനെ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും ആംബുലൻസ് എത്തി സൽമാ­നിയ ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

18 വർ­ഷത്തോളമായി ബഹ്റൈനിൽ ഡ്രൈവർ ജോലി ചെയ്തു വരി­കയായിരുന്നു. സഹോദരൻ ബഷീർ ബഹ്റൈനിൽ തന്നെ­യുണ്ട്. ഭാര്യ ഷംസിത, മക്കൾ മു­ഹമ്മദ് ആഷീക്ക്, (എട്ടാം ക്ലാസ് വിദ്യാർത്ഥി) ഹാലിയ, ആദിൽ. പിതാവ്: അസൈനാർ, മാതാവ്: മറിയക്കുട്ടി എന്നിവർ നാട്ടിലു­ണ്ട്. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, കെ.എം.സി. സി മലപ്പുറം ജില്ലാ പ്രസിഡണ്ട് സലാം മമ്പാട്ടുമൂല എന്നിവരു­ടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലയക്കാനുള്ള നടപടി­ ക്രമങ്ങൾ ചെയ്തു വരുന്നു.

You might also like

Most Viewed