ബഹ്റൈൻ-തായ് ഹജ്ജ് സഹകരണം ചർച്ച ചെയ്തു


മനാമ : ബഹ്റൈൻ-തായ് ബന്ധങ്ങൾ വളരെ ആഴത്തിലുള്ളവയാണെന്ന് ബഹ്റൈൻ ഹജ്ജ് മിഷൻ തലവൻ ഷെയ്ഖ് അദ്നാൻ ബിൻ അബ്ദുള്ള അൽ ഖത്താൻ പറഞ്ഞു.തായ് ആഭ്യന്തരവകുപ്പ് മന്ത്രിയുടെ ഉപദേശകന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ  അൽ ഖത്താന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. വിവിധ അന്താരാഷ്ട്ര കൺവെൻഷനുകളിൽ ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംയുക്ത പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തായ്ലൻഡിൽനിന്നുള്ള  ഹജ്ജ് തീർഥാടകരെ സന്ദർശിച്ച തായ് സംഘം 40 വർഷത്തിലേറെയായി തുടർന്നുവരുന്ന ബന്ധങ്ങളിൽ സന്തോഷം പ്രകടിപ്പിച്ചു.
 
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവിന്റെ പ്രത്യേക താത്പര്യങ്ങളെ അൽ ഖത്താൻ പ്രശംസിച്ചു. പൗരന്മാരും പ്രവാസികളുമായ തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ബഹ്റൈൻ ഒരുക്കി നൽകിയതായും അദ്ദേഹം പറഞ്ഞു. വിദേശികളും സ്വദേശികളുമായ തീർഥാടകർക്ക് സേവനങ്ങളും സൗകര്യങ്ങളും ഒരുക്കി ഹജ്ജ് സുഗമമാക്കിയ ബഹ്റൈൻ ഹജ്ജ് മിഷന്റെ പങ്കിനും അദ്ദേഹം നന്ദിപറഞ്ഞു.

You might also like

Most Viewed