ബി.ഡി.എഫ് യൂണിറ്റുകൾ സന്ദർശിച്ചു

മനാമ : ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ വിവിധ ബി.ഡി.എഫ് യൂണിറ്റുകൾ സന്ദർശിച്ചു. പ്രവർത്തന പുരോഗതികളെക്കുറിച്ച് ഓഫീസർമാർ വിശദീകരിക്കുകയും. പദ്ധതികളെക്കുറിച്ച് വിലയിരുത്തുകയും ചെയ്തു.
ബി.ഡി.എഫിന്റെ മനുഷ്യ വിഭവ ശേഷി വർദ്ധിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ള പരിശീലന പദ്ധതികളും പരിപാടികളും നടപ്പിലാക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. ഹമദ് ബിൻ ഇസാ അൽ ഖലീഫ രാജാവിന്റെ നേതൃത്വത്തിലുള്ള ദേശീയ ലക്ഷ്യങ്ങൾ നേടുന്നതിന് എല്ലാ ശ്രമങ്ങളും തുടരുവാൻ അദ്ദേഹം ബി.ഡി.എഫ് കമാൻഡറോട് ആഹ്വാനം ചെയ്തു.