രണ്ടു ഇന്ത്യക്കാർ ഹൃദയാഘാതം മൂലം മരിച്ചു


മനാമ : ബഹ്‌റൈനിൽ ജോലി ചെയ്തുവരികയായിരുന്ന 2 ഇന്ത്യക്കാർ ഹൃദയാഘാതം മൂലം മരിച്ചു. ഇന്റർ കോളിൽ ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശി ഗുലാം ദസ്തികീർ (57), മറ്റൊരു കമ്പനിയിലെ ജീവനക്കാരനായ ഉത്തർ പ്രദേശ് സ്വദേശി സതീഷ് ചേന്നമണി (26) എന്നിവരാണ് ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം വ്യത്യസ്ത ഇടങ്ങളിൽ മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. മൃതദേഹങ്ങൾ സൽമാനിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

You might also like

Most Viewed