കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു


വീണത് 22 ആമത്‌ നിലയിൽ നിന്ന്

മനാമ : കെട്ടിടത്തിന് മുകളിൽ നിന്നും വീണ്ഇന്ത്യൻ തൊഴിലാളി മരിച്ചു. ബഹ്‌റൈനിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന തമിഴ് നാട് സ്വദേശി മോഹൻ മായവൻ(31) ആണ് മരിച്ചത്.ജുഫൈറിൽ പണിതു കൊണ്ടിരിക്കുന്ന 29 നിലയുള്ള കെട്ടിടത്തിലെ 22 ആമത് നിലയിൽ നിന്നാണ് ഇദ്ദേഹം കെട്ടിടത്തിന്റെ ഏഴാം നിലയിലേയ്ക്ക് വീണത്.കെട്ടിടത്തിന്റെ നിർമ്മാണചുമതലയുള്ള സബ് കോൺട്രാക്റ്റിങ് കമ്പനിയിലെ ജോലിക്കാരനായിരുന്ന ഇയാൾ 29 ആമത്തെ നിലയിൽ ബ്ലോക്ക് വർക്ക്‌ ചെയ്യുന്നതിനിടയിലാണ് ദാരുണമായ സംഭവം ഉണ്ടായത്.ഇന്നലെ ഉച്ചയ്ക്കു 12.30 നായിരുന്നു സംഭവമെന്ന് പരിസരവാസികൾ പറഞ്ഞു.വെയിൽ ഏൽക്കുന്ന സ്‌ഥലത്തല്ലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത് എന്നത് കൊണ്ട് തന്നെ രാജ്യത്തെ ഉച്ചവിശ്രമനിയമത്തിലെ ലംഘനം ഇദ്ദേഹത്തിന്റെ കാര്യത്തിൽ ബാധകമാകില്ല. ഇന്നലെയാണ് ഉച്ചവിശ്രമനിയമം അവസാനിക്കുന്നത്. പക്ഷെ യാഥരു വിധ സുരക്ഷാ സംവിധാനങ്ങളും പാലിക്കാതെയാണ് ഇയാൾ ജോലി ചെയ്തതെന്നാണ് നിഗമനം.തൊഴിലിടങ്ങളിൽ ഈ വര്ഷം മാത്രം 216 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിൽ 12 പേർ മരിച്ചു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 14 ശതമാനം വർധനവാണ് തൊഴിലിടങ്ങളിൽ നടക്കുന്ന അപകടങ്ങളിൽ ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകൽ സൂചിപ്പിക്കുന്നതിന്നു തൊഴിൽ മന്ത്രാലയം സാക്ഷ്യപ്പെടുത്തുന്നു.ലൂടുത്താൽ അപകടങ്ങളും കെട്ടിടത്തിന് മുകളിൽ നിന്നുള്ള വീഴ്ചകളെ തുടർന്നുള്ളതാണ്.

ബഹ്‌റൈനിലെ ചുരുക്കം ചില കമ്പനികൾ ഒഴികെ പല നിർമ്മാണകമ്പനികളിലെയും തൊഴിലാളികളെ യാതൊരു വിധ സുരക്ഷാ സംവിധാങ്ങളും നൽകാതെയാണ് തൊഴിൽ ചെയ്യാൻ നിർബന്ധിക്കുന്നത്. അധികൃതരുടെ പരിശോധനകൾ ഉണ്ടാകുമ്പോൾ മാത്രം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്ന പല കമ്പനി ഉടമകളും പിന്നീട് അവ പാലിക്കാൻ തയ്യാറാകുന്നില്ല. പല കമ്പനികളും ആവശ്യക്കാരെ കൂടുതലായി വേണ്ടി വരുമ്പോൾ നിയമാനുസൃത രേഖകൾ ഇല്ലാത്തവരെയും മറ്റു കമ്പനികളിൽ ജോലി ചെയ്യുന്നവരെയും ഉപയോഗിക്കുകയും ചെയ്യുന്നു. ദിവസ വേതനത്തിൽ ജോലി ചെയ്യുന്ന പല തൊഴിലാളികൾക്കും യാതാര് വിധ സുരക്ഷാ സംവിധാനങ്ങളും ഉണ്ടാകുന്നില്ല. അത് കൊണ്ട് തന്നെ എന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ സംഭവിച്ചാൽ പോലും ഇത്തരക്കാർക്ക് യാതൊരു വിധ ആനുകൂല്യങ്ങൾക്ക് പോലും അര്ഹതയുണ്ടാകുന്നുമില്ല.

You might also like

Most Viewed