ഈജി­പ്ത് പ്രസി­ഡണ്ട് ബഹ്റൈ­ൻ നാ­ഷണൽ മ്യൂ­സി­യം സന്ദർ­ശി­ച്ചു­


മനാ­മ : ഹമദ് ബിൻ ഇസ അൽ ഖലീ­ഫ രാ­ജാ­വ്, ഈജി­പ്ത് പ്രസി­ഡണ്ട് അബ്ദുൾ ഫത്താ­ഹ് അൽ സി­സീ­ എന്നി­വർ പ്രധാ­നമന്ത്രി­ പ്രി­ൻ­സ് സൽ­മാൻ അൽ ഖലീ­ഫയു­ടെ­ സാ­ന്നി­ധ്യത്തിൽ ബഹ്റൈൻ നാ­ഷണൽ മ്യൂ­സി­യം സന്ദർ­ശി­ച്ചു­. ബഹ്റൈൻ അതോ­റി­റ്റി­ ഫോ­ർ കൾ­ച്ചറൽ ആൻ­ഡ് ആന്റി­ക്വി­റ്റിസ് (ബി­.എ.സി­.എ) പ്രസി­ഡണ്ട് ഷെ­യ്‌ഖ മായ് ബി­ൻ­ത് മു­ഹമ്മദ് അൽ ഖലീ­ഫ, മു­തി­ർ­ന്ന ബി­.എ.സി­.എ ഉദ്യോ­ഗസ്ഥർ എന്നി­വർ മൂ­വരേ­യും മ്യൂ­സി­യത്തിൽ സ്വീ­കരി­ച്ചു­. ഹമദ് രാ­ജാ­വും ഈജി­പ്ത് പ്രസി­ഡണ്ട് അൽ സി­സീ­യും ബഹ്റൈ­നും ഈജി­പ്തും തമ്മി­ലു­ള്ള ശക്തമാ­യ ചരി­ത്രപരമാ­യ ബന്ധങ്ങളേ­ക്കു­റി­ച്ച് ചർ­ച്ചകൾ നടത്തി­. പി­ന്നീട് ഈജി­പ്ത് പ്രസി­ഡണ്ടി­നും അനു­യാ­യി­കൾ­ക്കും രാ­ജാവ് അത്താ­ഴ വി­രു­ന്ന് നടത്തി­.

യു­നെ­സ്കോ­യു­ടെ­ ലോ­ക പൈ­തൃ­ക പട്ടി­കയി­ലു­ള്ള ബഹ്റൈൻ നാ­ഷണൽ മ്യൂ­സി­യത്തിൽ രണ്ട് നേ­താ­ക്കളും സന്ദർ­ശനം നടത്തി­. യു­ണിക് പേൾ ട്രയൽ ഫോ­ട്ടോ­ പ്രദർ­ശനവും ഇരു­വരും സന്ദർ­ശി­ച്ചു­. ബി­.എ.സി­.എ പ്രസി­ഡണ്ട് ഷെ­യ്ഖ മയ് ബി­ൻ­ത് മു­ഹമ്മദ് അൽ ഖലീ­ഫ ഇവരെ­ അനു­ഗമി­ച്ചു­. മു­ഹറഖ് ഗവർ­ണറേ­റ്റി­ലെ­ പഴയ നഗരത്തെ­ പു­നഃരു­ദ്ധരി­ക്കാൻ ലക്ഷ്യമി­ട്ടു­ള്ള പരി­ശ്രമങ്ങളു­ടെ­ ആദ്യപടി­കൂ­ടി­യാണ് മ്യൂ­സി­യം. 

ബഹ്റൈൻ നാ­ഷണൽ മ്യൂ­സി­യത്തിൽ നടത്തു­ന്ന പേൾ ട്രയൽ എക്സി­ബി­ഷനിൽ, മി­നി­യേ­ചർ, ഫോ­ട്ടോ­സ്, പ്രൊ­ജക്ടിൽ നടത്തി­യ പഠനങ്ങൾ എന്നി­വയും പ്രദർ­ശി­പ്പി­ച്ചി­ട്ടു­ണ്ട്. ബഹ്റൈ­ന്റെ­ നീ­ണ്ട സംസ്കാ­രവും പാ­രന്പര്യവും രേ­ഖപ്പെ­ടു­ത്തു­വാ­നും, ഭാ­വി­ തലമു­റകൾ­ക്ക് പ്രചോ­ദനം നൽ­കു­ന്നതി­നും വേ­ണ്ടി­യു­ള്ള രാ­ജാ­വി­ന്റെ­ നി­ർ­ദ്ദേ­ശങ്ങൾ നടപ്പി­ലാ­ക്കാൻ ബി­.എ.സി­.എ നടത്തു­ന്ന ശ്രമത്തെ­ക്കു­റി­ച്ച് ഷെ­യ്ഖ മയ് ബി­ൻ­ത് മു­ഹമ്മദ് അൽ ഖലീ­ഫ വ്യക്തമാ­ക്കി­.

മ്യൂ­സി­യത്തി­ന്റെ­ വി­.ഐ.പി­ വി­സി­റ്റർ ബു­ക്കിൽ പ്രസി­ഡണ്ട് അൽ സി­സീ­ ഏതാ­നും വാ­ക്കു­കൾ കു­റി­ച്ചു­. ബഹ്റൈ­ന്റെ­ ചരി­ത്രം പ്രദർ­ശി­പ്പി­ക്കു­ന്ന അറേ­ബ്യൻ­- ഗൾ­ഫ് മേ­ഖലയി­ലെ­ ഏറ്റവും പഴക്കം ചെ­ന്ന ബഹ്‌റൈൻ നാ­ഷണൽ മ്യൂ­സി­യം സന്ദർ­ശി­ക്കു­ന്നതിൽ അദ്ദേ­ഹം സന്തോ­ഷം രേ­ഖപ്പെ­ടു­ത്തി­. സാംസ്കാ­രി­കവും കലാ­പരവു­മാ­യ പരി­പാ­ടി­കളോ­ടൊ­പ്പം ലോ­കത്തെ­ന്പാ­ടു­മു­ള്ള സാംസ്കാ­രങ്ങൾ പ്രചരി­പ്പി­ക്കു­ന്നതിൽ മ്യൂ­സി­യം നി­ർ­ണാ­യക പങ്ക് വഹി­ക്കു­ന്നു­ണ്ടെ­
ന്നും അദ്ദേ­ഹം പറഞ്ഞു­. 

പാ­രന്പര്യവും, സംസ്ക്കാ­രവും സംരക്ഷി­ക്കു­ന്നതി­നു­ള്ള ബഹ്റൈ­ന്റെ­ പരി­ശ്രമങ്ങളെ­ മ്യൂ­സി­യം പ്രതി­നി­ധാ­നം ചെ­യ്യു­ന്നു­. മ്യൂ­സി­യം ഒരു­ പ്രത്യേ­ക വാ­സ്തു­വി­ദ്യാ­ രൂ­പകൽ­പ്പനയു­ടെ­ മാ­സ്റ്റർ­പീസ് ആയി­ട്ടാണ് അറി­യപ്പെ­ടു­ന്നത്. രാ­ജകു­ടുംബത്തി­ന്റെ­ നേ­തൃ­ത്വത്തിൽ ബഹ്റൈൻ ജനത കൂ­ടു­തൽ പു­രോ­ഗതി­യും അഭി­വൃ­ദ്ദി­യും പ്രാ­പി­ക്കട്ടെ­യെ­ന്നും ഈജി­പ്ത് പ്രസി­ഡണ്ട് അബ്ദുൾ ഫത്താഹ് അൽ സി­സീ­ ആശംസി­ച്ചു­.

You might also like

Most Viewed