രാ­ജ്യത്ത് അനധി­കൃ­ത അറവു­ശാ­ലകൾ വ്യാ­പകമാ­കു­ന്നു­


മനാ­മ : അധി­കാ­രി­കളു­ടെ­ ഭാ­ഗത്തു­ നി­ന്നു­ള്ള നടപടി­കൾ ഉണ്ടാ­യെ­ങ്കി­ലും അനധി­കൃ­ത അറവു­ശാ­ലകൾ രാ­ജ്യത്ത് ഇപ്പോ­ഴും സജീ­വമാ­ണെ­ന്ന് റി­പ്പോ­ർ­ട്ട്. രാ­ജ്യത്ത് നി­യമവി­രു­ദ്ധമാ­യ അറവു­ശാ­ലകളു­ടെ­ ചി­ത്രങ്ങൾ സോ­ഷ്യൽ മീ­ഡി­യയിൽ വൈ­റലാ­കു­ന്നതോ­ടെ­ പൊ­തു­ജനങ്ങൾ­ക്ക് ആരോ­ഗ്യ സംബന്ധമാ­യി­ വി­ദഗ്ദ്ധർ മു­ന്നറി­യി­പ്പ് നൽ­കി­യി­ട്ടു­ണ്ട്. മൃ­ഗങ്ങളെ­ കശാ­പ്പ് ചെ­യ്യു­ന്നതിന് ചി­ല മാ­നദണ്ധങ്ങൾ പാ­ലി­ക്കേ­ണ്ടതുണ്ട്. എന്നാൽ ഇവയിൽ അധി­കവും ഇത്തരത്തി­ലു­ള്ള മാ­നദണ്ധങ്ങൾ പാ­ലി­ക്കു­ന്നവയല്ല.

ഈ അനധി­കൃ­ത അറവു­ശാ­ലകളിൽ ഭൂ­രി­ഭാ­ഗവും വൈ­ദ്യു­തി­യോ­ ജല സൗ­കര്യങ്ങളോ­ എയർ കണ്ടീ­ഷണറു­കളോ­ ഇല്ലാ­ത്തവയാ­ണ്. നി­യമപ്രകാ­രം മൃ­ഗങ്ങളെ­ അറക്കാ­നും മാംസം മു­റി­ക്കാ­നു­മു­ള്ള പ്രത്യേ­ക മു­റി­കളും ഇവി­ടെ­ ഇല്ല. ഏതാ­നും ആഴ്ചകൾ­ക്കു­ മുന്പ് ഈദ് അദയോ­ടനു­ബന്ധി­ച്ച് ഇത്തരം അറവുശാ­ലകൾ­ക്കെ­തി­രെ­ വർ­ക്സ്, മു­നി­സിപ്പാ­ലി­റ്റീസ് അഫേ­ഴ്സ്, അർ­ബൻ പ്ലാ­നിംഗ് മന്ത്രാ­ലയം പരിശോ­ധനശക്തമാ­ക്കി­യി­രു­ന്നു­. 

അംഗീ­കൃ­തവും നി­യമപരവു­മാ­യ അറവു­ശാ­ലകളിൽ നി­ന്നും മാംസം വാ­ങ്ങാൻ ആരോ­ഗ്യ മന്ത്രാ­ലയം പൊ­തു­ജനങ്ങൾ­ക്ക് നി­ർ­ദ്ദേ­ശം നൽ­കി­യി­രു­ന്നു­. നി­യമവി­രു­ദ്ധ അറവു­ശാ­ലകളിൽ ഭൂ­രി­ഭാ­ഗവും ബഹ്റൈ­നി­കളു­ടേ­താ­ണെ­ങ്കി­ലും ഇവി­ടെ­ തൊ­ഴിൽ ചെ­യ്യു­ന്നവർ അനധി­കൃ­ത തൊ­ഴി­ലാ­ളി­കളാ­ണ്. 

അനധി­കൃ­ത അറവു­ശാ­ലകൾ വ്യാ­പകമാ­യ പ്രത്യാ­ഘാ­തങ്ങളു­ണ്ടാ­ക്കു­മെ­ന്ന് ഒരു­ പരി­സ്ഥി­തി­ വിദഗ്ദ്ധനും അഭി­പ്രാ­യപ്പെ­ട്ടു­. അനധി­കൃ­ത അറവു­ശാ­ലക വ്യാ­പകമാ­കു­ന്നത് പരി­സ്ഥി­തി­യെ­ ദോ­ഷകരമാ­യി­ ബാ­ധി­ക്കും. ജീ­വനു­ള്ള മൃ­ഗങ്ങൾ ഖര - ദ്രാ­വക മാ­ലിന്യങ്ങൾ നി­ർ­മ്മി­ക്കു­ന്നു­. കശാ­പ്പിന് ശേ­ഷവും മാ­ലി­ന്യങ്ങൾ ഉണ്ടാ­കു­ന്നു­ണ്ട്.

ഇത്തരം മാ­ലി­ന്യങ്ങൾ വേ­ണ്ട രീ­തി­യിൽ സംസ്കരി­ച്ചി­ല്ലെ­ങ്കിൽ അപകടമാ­ണ്. അനധി­കൃ­ത അറവു­ശാ­ലകളിൽ അശ്രദ്ധമാ­യാണ് ഇത്തരം മാ­ലി­ന്യങ്ങൾ കൈ­കാ­ര്യം ചെ­യ്യപ്പെ­ടു­ന്നത്. അത് കൂ­ടു­തൽ പാ­രി­സ്ഥി­തി­കവും ആരോ­ഗ്യപരവു­മാ­യ അപകടങ്ങൾ ഉണ്ടാ­ക്കു­മെ­ന്നും അദ്ദേ­ഹം മു­ന്നറി­യി­പ്പ് നൽ­കി­.

You might also like

Most Viewed