ഇന്ന് അദ്ധ്യാപക ദിനം : വിവിധ സ്കൂളുകളിൽ അദ്ധ്യാപകരെ ആദരിച്ചു


മനാമ : അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകരെ ആദരിച്ചും അവർക്ക് സമ്മാനങ്ങൾ നൽകിയും ഇന്ത്യൻ വിദ്യാർത്ഥികൾ അദ്ധ്യാ­പകദിനം ആചരിച്ചു. ഇന്ത്യൻ പ്രസിഡണ്ട് ആയിരുന്ന ഡോ.എസ് രാധാകൃഷ്‍ണന്റെ ജന്മദി­നമായ ഇന്ന് അദ്ദേഹത്തിന്റെ പടങ്ങൾ ആലേഖനം ചെയ്ത ചി­ത്രങ്ങൾ സമ്മാനിച്ചും വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപർക്ക് ആശംസാ കാർഡുകൾ കൈമാറിയും കുട്ടികൾ അദ്ധ്യാപകരെ ആദരിച്ചു.

ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സ്കൂൾ ആയ ഇന്ത്യൻ സ്കൂളിൽ വിവിധ ക്ലാ­സുകൾ കേ­ന്ദ്രീകരിച്ചും കുട്ടി­കൾ അദ്ധ്യാപകരെ ആദരിക്കു­ന്ന ചടങ്ങുകൾ സംഘടിപ്പിച്ചു. ഏഷ്യൻ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ന്യൂ മില്ലേനിയം സ്കൂൾ തുടങ്ങിയ സ്കൂളുകളിൽ എല്ലാം വ്യത്യസ്തമായ ചടങ്ങു­കൾ സംഘടിപ്പിച്ചു. ഗുരു ശിഷ്യ ബന്ധത്തിന്റെ പവി­ത്രതയും ഗുരുവിന്റെ ഉദാ­ത്ത മാതൃകകളായവരെ അദ്ധ്യാ­പകർ വിദ്യാർത്ഥികൾക്ക് പരി­ചയപ്പെടുത്തി.

You might also like

Most Viewed