പ്രവാസികൾക്കിടയിലെ ആത്മഹത്യകളെ നേരിടാൻ സാമൂഹിക സംഘടനകൾ


മനാമ : ഈ വർഷം വിവിധ കാരണങ്ങളാൽ ആത്മഹത്യചെയ്ത പലരും അധികാരികളേയോ സാമൂഹ്യ സംഘടനകളേയോ സമീപിച്ചിരുന്നെങ്കിൽ അവരുടെ ആത്മഹത്യ ഒഴിവാക്കാമായിരുന്നു എന്ന് സാമൂഹ്യ പ്രവർത്തകർ വ്യക്തമാക്കി. പ്രവാസികൾക്കിടയിലെ ആത്മഹത്യാ നിരക്ക് ഈ വർഷം ഭീതിജനകമാംവിധം ഉയരുകയുണ്ടായി. എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട അധികാരികളോടോ സംഘടനകളോടോ സഹായം തേടണമെന്ന് സാമൂഹ്യ പ്രവർത്തകർ പ്രവാസി സമൂഹത്തോട് അഭ്യർത്ഥിക്കുന്നു. മാനസിക സമ്മർദ്ദം, വിഷാദം, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയെ നേരിടാൻ പ്രവാസികൾക്ക് അധികാരികളുടെ സഹായം തേടണമെന്നാണ് ഇവർ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത്തരം പ്രശ്നങ്ങൾക്ക് പൂർണ്ണ പരിഹാരം കാണാൻ കഴിയുമെന്നും അവർ പറയുന്നു.
 
ഈ വർഷം ആത്മഹത്യ ചെയ്തവരിൽ ഭൂരിഭാഗവും സഹായത്തിനായി അധികാരികളെ സമീപിച്ചിട്ടില്ല. രാജ്യത്ത് വിവിധ സാമൂഹ്യ സംഘടനകളുടെ സാന്നിധ്യമുണ്ടെങ്കിലും ആത്മഹത്യ ചെയ്തവരിൽ ഇന്ത്യൻ പൗരന്മാരുടെ ശതമാനം കൂടുതലാണെന്നത് ഞെട്ടിക്കുന്നതായി വേൾഡ് നോൺ-റെസിഡന്റ് ഇന്ത്യൻസ് കൗൺസിൽ മിഡിലീസ്റ്റ് പ്രതിനിധി സുധീർ തിരുനിലത്ത് പറഞ്ഞു. ഇത്തരത്തിൽ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന നിരവധി സംഘടനകളും ഉദ്യോഗസ്ഥരുമുണ്ട്. ഇവർക്ക് ഇന്ത്യൻ എംബസിയിലോ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിലോ മറ്റ് സംഘടനകളിലോ ഉള്ള ആളുകളുടെ ശക്തമായ പിന്തുണാ ശൃംഖലയുണ്ട്. ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന പ്രവാസികൾ സഹായം തേടണമെന്ന് താൻ അഭ്യർത്ഥിക്കുന്നതായും സുധീർ തിരുനിലത്ത് പറഞ്ഞു. തങ്ങൾ സഹായിക്കാൻ തയാറാണെന്നും എന്നാൽ നിങ്ങളാണ് ആദ്യം മുന്നോട്ടുവരേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

You might also like

Most Viewed