വി­ൽ­ക്കാ­നു­ണ്ട് സകലതും


രാജീവ് വെള്ളിക്കോത്ത്

മനാമ : ബാ­ർ­ട്ടർ സന്പ്രദാ­യത്തിൽ തു­ടങ്ങി­യ കൊ­ടു­ക്കൽ വാ­ങ്ങലു­കൾ മനു­ഷ്യർ സമൂ­ഹമാ­യി­ ജീ­വി­ക്കാൻ ആരംഭി­ച്ചത് മു­തൽ­ക്ക് തു­ടങ്ങി­യതാണ്. ഈ കച്ചവടങ്ങൾ പി­ന്നീ­ടി­ങ്ങോ­ട്ട് വഴി­ വാ­ണി­ഭമാ­യും വഴി­വാ­ണി­ഭങ്ങൾ വി­കസി­ച്ചു­ ഗ്രാ­മചന്തകൾ ആയും മാ­റി­. ബാ­ർ­ട്ടർ സന്പ്രദാ­യം മാ­റി­ കറൻ­സി­ രംഗത്തു­ വന്നതോ­ടെ­ ഇത്തരം കൊ­ടു­ക്കൽ വാ­ങ്ങലു­കൾ ലാ­ഭക്കച്ചവടങ്ങൾ ആവു­കയും ഓരോ­ സാ­ധനങ്ങൾ­ക്കും പി­ന്നീട് കവലകൾ കേ­ന്ദ്രീ­കരി­ച്ചു­ കടകൾ നി­ലവിൽ വരി­കയും ചെ­യ്തു­. സാ­ധനങ്ങളു­ടെ­ മൂ­ല്യം കണക്കാ­ക്കി­ വി­റ്റവന് ലാ­ഭവും ആവശ്യക്കാ­രന് കാ­ര്യലാ­ഭവും സി­ദ്ധി­ച്ചതോ­ടെ­ വാ­ണി­ജ്യ രംഗത്ത്­ വൻ കു­തി­ച്ചു­ചാ­ട്ടം എല്ലാ­യി­ടത്തു­മു­ണ്ടാ­യി­. ഗ്രാ­മങ്ങൾ തമ്മി­ലു­ള്ള വ്യാ­പാ­ര ബന്ധം മു­തൽ അന്താ­രാ­ഷ്ട്ര തലത്തിൽ വരെ­ ‘ഡീ­ലു­കൾ’ നടന്നു­ തു­ടങ്ങി­. ഇത്തരം വലു­തും ചെ­റു­തു­മാ­യ മാ­റ്റങ്ങൾ­ക്കി­ടയി­ലും പല മേ­ഖലകളി­ലും പല തരത്തി­ലു­ള്ള കച്ചവട തന്ത്രങ്ങൾ അറി­യാ­വു­ന്നവരാണ് എല്ലാ­യി­ടത്തും വി­ജയി­ച്ചത്. ഓരോ­ കാ­ലഘട്ടത്തി­ലും ഇത്തരം തന്ത്രങ്ങൾ മെ­നയു­ന്ന ബി­സി­നസ്സു­കാർ ചു­വടു­റപ്പി­ച്ചതോ­ടെ­ കച്ചവട മത്സരങ്ങൾ ആരംഭി­ച്ചു­. സാ­ങ്കേ­തി­ക രംഗത്തു­ ആധു­നി­ക സംവി­ധാ­നങ്ങൾ എത്തി­യതോ­ടെ­ മത്സരങ്ങളു­ടെ­ നി­ലവാ­രവും മാ­റി­. ഏതു­ തരത്തി­ലു­ള്ള വി­ൽപ്പനയാണ് ഏറ്റവും ലാ­ഭകരം എന്ന് ചി­ന്തി­ക്കു­ന്നി­ടത്താണ് ന്യൂ­ ജനറേ­ഷന്റെ­ സോ­ഷ്യൽ മീ­ഡി­യ കന്പം ഉപയോ­ഗി­ക്കാൻ കച്ചവടക്കാർ തീ­രു­മാ­നി­ച്ചു­റച്ചത്.

സോ­ഷ്യൽ മീ­ഡി­യാ­ വ്യാ­പാ­രം കൊ­ഴു­ക്കു­ന്നു­...

ഫോ­ണിൽ ഒന്ന്­ വി­രൽ അമർ­ത്തി­യാൽ സകലതും വീ­ട്ടിൽ എത്തി­ക്കു­ന്ന സോ­ഷ്യൽ മീ­ഡി­യ വ്യാ­പാ­രം എല്ലാ­യി­ടത്തും ശക്തമാ­കാൻ തു­ടങ്ങി­യതാണ് പു­തി­യ കാ­ലഘട്ടത്തി­ലെ­ കച്ചവട രംഗത്തെ­ കാ­തലാ­യ മാ­റ്റം. ഗൃ­ഹനി­ർ­മ്മാ­ണത്തി­ലൂ­ടെ­യു­ള്ള ഉൽ­പ്പന്നങ്ങൾ മു­തൽ അന്താ­രാ­ഷ്‌ട്ര ബ്രാ­ൻ­ഡു­കൾ വരെ­ ഇന്ന് സോ­ഷ്യൽ മീ­ഡി­യ വഴി­ വി­ൽ­ക്കപ്പെ­ടു­ന്നത് ഒരു­ വി­ഭാ­ഗത്തിന് നേ­ട്ടമാ­ണെ­ങ്കി­ലും വലി­യൊ­രു­ വി­ഭാ­ഗം ഇതി­ന്റെ­ ഭവി­ഷ്യത്തു­കൾ നേ­രി­ടു­ന്നു­ണ്ട്. വീ­ട്ടമ്മമാർ മു­തൽ വി­ദ്യാ­ർത്ഥി­കൾ വരെ­ ഓൺലൈൻ വ്യാ­പാ­രത്തിൽ ഏർ­പ്പെ­ടു­ന്നവരാണ് എന്നതാണ് ഇതി­ന്റെ­ ഏറ്റവും വലി­യ പ്രത്യേ­കത. പക്ഷേ ഓൺലൈൻ വ്യാ­പാ­രത്തി­ലൂ­ടെ­യു­ള്ള ഉൽ­പ്പന്നങ്ങൾ പലതും കു­റഞ്ഞ നി­രക്കിൽ ലഭ്യമാ­ക്കപ്പെ­ടു­ന്നു­ണ്ടെ­ങ്കി­ലും ചി­ല ഉപഭോ­ക്താ­ക്കൾ ഇത്തരം വ്യാ­പാ­രത്തി­ലൂ­ടെ­യു­ള്ള ചതി­വി­ലും പെ­ടു­ന്നു­ണ്ട്. ആമസോൺ പോ­ലു­ള്ള അന്താ­രാ­ഷ്ട്ര വൻ­കി­ട ഓൺ ലൈൻ വ്യാ­പാ­രങ്ങൾ തന്നെ­ മത്സര ബു­ദ്ധി­യോ­ടെ­ പ്രവർ­ത്തി­ക്കു­ന്പോ­ഴാണ് രാ­ജ്യത്തി­നകത്തു തന്നെ­ സോ­ഷ്യൽ മീ­ഡി­യാ­ വഴി­യു­ള്ള ഓൺ­ലൈൻ വ്യാ­പാ­രങ്ങൾ നടക്കു­ന്നത്.

പ്രധാ­ന സോ­ഷ്യൽ മീ­ഡി­യാ­യ ഫെ­യ്‌സ് ബു­ക്കി­ലൂ­ടെ­യാണ് പ്രാ­ദേ­ശി­ക ഓൺലൈൻ വ്യാ­പാ­രം ഏറ്റവും കൂ­ടു­തൽ പ്രചരി­പ്പി­ക്കപ്പെ­ടു­ന്നതെ­ങ്കി­ലും വാ­ട്സാപ്പി­ലൂ­ടെ­യും ഇതി­ന്റെ­ ലി­ങ്കു­കളും മറ്റും ഷെ­യർ ചെ­യ്തും പ്രചാ­രണത്തെ­ ശക്തമാ­ക്കു­ന്നു­ണ്ട്. ഫെ­യ്‌സ് ബു­ക്കിൽ അക്കൗ­ണ്ട് ഉള്ള ആർ­ക്കും കു­റച്ചു­ സൗ­ഹൃ­ദ ഗ്രൂ­പ്പു­കൾ ഉണ്ടെ­ങ്കിൽ തു­ടങ്ങാ­വു­ന്ന ഈ രീ­തി­ താ­രതമ്യേ­ന ചി­ലവി­ല്ലാ­ത്തതും വീ­ട്ടിൽ ഇരു­ന്നോ­ ഓഫീ­സിൽ ഇരു­ന്നു കൊ­ണ്ടോ­ ചെ­യ്യാ­വു­ന്ന ബി­സി­നസ്സു­കളിൽ ഒന്നാ­ണ്. ഇപ്പോൾ ഇത്തരത്തിൽ തങ്ങളു­ടെ­ ബി­സി­നസ് പ്രമോ­ട്ട് ചെ­യ്യാ­നു­ള്ള ആളു­കളെ­ പണം കൊ­ടു­ത്ത് നി­ർ­ത്തു­ന്നവർ പോ­ലു­മു­ണ്ട്. നി­ലവിൽ പല സോ­ഷ്യൽ മീ­ഡി­യ പ്രമോ­ട്ടിംഗ് കന്പനി­കൾ പോ­ലും ഇത്തരത്തി­ലു­ള്ള പ്രചാ­രണത്തി­ന്റെ­ ഭാ­ഗമാ­യി­ മു­ളച്ചു­ പൊ­ങ്ങു­ന്നു­ണ്ട്. വാ­ട്സാപ് വഴി­യു­ള്ള പ്രചാ­രണ തന്ത്രവും ഇപ്പോൾ സജീ­വമാണ്.

സേ­വനമേ­ഖലയി­ലും ഇത്തരത്തി­ലു­ള്ള മാർക്കറ്റിംഗ് തന്ത്രം വ്യാ­പകമാ­യി­ വരു­ന്നു­ണ്ട്. ട്യൂ­ഷൻ അധ്യാ­പകരെ­ തൊ­ട്ട് ആയയെ­ ആവശ്യമു­ള്ളവർ വരെ­ ഇത്തരം പരസ്യ പ്രചാ­രണത്തി­ലൂ­ടെ­ ആളു­കളെ­ എടു­ക്കു­കയോ­ ആവശ്യമു­ള്ളവർ ഉപഭോ­ക്താ­ക്കളെ­ തി­രെ­ഞ്ഞെ­ടു­ക്കു­കയോ­ ചെ­യ്യു­ന്നു­ണ്ട്. ഈ മേ­ഖലയിൽ ഇത്തരത്തി­ലു­ള്ള പ്രചാ­രണം മറ്റൊ­രു­ വി­ഭാ­ഗത്തി­നും ഒരു­ തരത്തി­ലും ബാ­ധി­ക്കു­ന്നി­ല്ലെ­ന്നത് കൊ­ണ്ട് തന്നെ­ ഇത് സമൂ­ഹത്തി­ലെ­ വലി­യൊ­രു­ വി­ഭാ­ഗത്തിന് ഗു­ണകരമാ­യി­ട്ടു­ണ്ടെ­ന്നു­ള്ളത് ആശ്വസി­ക്കാം.

ഉപ്പു­ തൊ­ട്ട്­ കർ­പ്പൂ­രം വരെ­...

ഉപ്പു­ തൊ­ട്ട് കർ­പ്പൂ­രം വരെ­ സോ­ഷ്യൽ മീ­ഡി­യ വഴി­ വി­ൽ­ക്കപ്പെ­ടു­ന്നു­ണ്ടെ­ങ്കി­ലും ഇത്തരത്തിൽ ഏറ്റവും കൂ­ടു­തൽ വി­ൽ­പ്പന നടന്നു­വരു­ന്നത് റെ­ഡി­മെ­യ്ഡ് വസ്ത്ര വി­പണി­യി­ലാ­ണ്. വീ­ടു­കളിൽ ഇരു­ന്നു­ കൊ­ണ്ട് വീ­ട്ടമ്മമാർ പല നി­റത്തി­ലും തരത്തി­ലു­മു­ള്ള ചൂ­രി­ദാ­റു­കൾ, ഫ്രോ­ക്കു­കൾ മു­തൽ അബാ­യകൾ ­മു­തൽ അടി­വസ്ത്രങ്ങൾ വരെ­ ഇന്ന് സോ­ഷ്യൽ മീ­ഡി­യ വഴി­ പ്രചാ­രണം നടത്തി­ നന്നാ­യി­ വി­ൽ­ക്കു­ന്നു­ണ്ട്. ഇന്ത്യയിൽ നി­ന്നും യു­എഇയിൽ നി­ന്നും വി­വി­ധ തരത്തി­ലു­ള്ള തു­ണി­കൾ കൊ­ണ്ട് വന്നു­ വീ­ടു­കളിൽ അവ തയ്പ്പി­ച്ചു­ വി­ൽ­പ്പന നടത്തു­കയാണ് ഇവർ ചെ­യ്യു­ന്നത്. പരസ്യമു­ടക്കി­ല്ലാ­തെ­യും സി­ആർ വാ­ടക, മറ്റു­ ടാ­ക്‌സു­കൾ ഒന്നും തന്നെ­യി­ല്ലാ­തെ­ വി­ൽ­പ്പന നടത്താം എന്നു­ള്ളത് കൊ­ണ്ട് കടകളിൽ ലഭ്യമാ­കു­ന്നതി­നേ­ക്കാൾ കു­റഞ്ഞ വി­ലയ്ക്ക് അവ വി­റ്റഴി­ക്കപ്പെ­ടു­ന്നു­ണ്ട്. അതു­കൊ­ണ്ടു­ തന്നെ­ ഒരി­ക്കൽ വാ­ങ്ങി­യ ഉപഭോ­ക്താ­ക്കളെ­ പി­ന്നീ­ടും നി­ലനി­ർ­ത്താൻ കഴി­യു­ന്നു­. മാ­ത്രമല്ല വി­ൽപ്പനാ­നന്തര സേ­വനവും ചെ­യ്യു­ന്ന ബി­സി­നസുകാ­രും ഇക്കൂ­ട്ടത്തിൽ നല്ല നി­ലയിൽ സേ­വനം ചെ­യ്തു­ ഉപഭോ­ക്താ­ക്കളെ­ വല വീ­ശു­ന്നു­ണ്ട്. കെ­ട്ടി­ട വാ­ടക ഇനത്തി­ലും വൈ­ദ്യു­തി­ ഇനത്തി­ലും, സിആർ ഫീ­സു­മൊ­ക്കെ­യാ­യി­ നല്ലൊ­രു­ തു­ക മു­ടക്കി­ ബി­സി­നസ് നടത്തി­വരു­ന്ന തങ്ങൾ­ക്ക് വലി­യൊ­രു­ തി­രി­ച്ചടി­യാണ് ഇത്തരത്തി­ലു­ള്ള സോ­ഷ്യൽ മീ­ഡി­യാ­ വ്യാ­പാ­രമെ­ന്ന് രാ­ജ്യത്തെ­ റെ­ഡി­മെ­യ്ഡ് വ്യാ­പാ­രി­കൾ പറയു­ന്നു­.

ബ്യു­ട്ടീ­ പാ­ർ­ലർ വീ­ട്ടിൽ തന്നെ­..

ബി­സി­നസ് ആരംഭി­ക്കു­ന്പോൾ അടി­സ്ഥാ­നസൗ­കര്യങ്ങളിൽ നല്ല ചെ­ലവ് വരു­ന്ന ഒന്നാണ് ബ്യു­ട്ടി­ പാ­ർ­ലർ തു­ടങ്ങു­ക എന്നത്. ചെ­റു­തും വലു­തു­മാ­യ നി­രവധി­ ബ്യു­ട്ടി­ പാ­ർ­ലറു­കൾ രാ­ജ്യത്തെ­ പല പ്രദേ­ശങ്ങളി­ലും പ്രവർ­ത്തി­ക്കു­ന്നു­ണ്ട്. എന്നാൽ ഇതിൽ പലതിനും ഇപ്പോൾ അതി­ജീ­വനത്തിന് പോ­ലും മാ­ർ­ഗ്ഗമി­ല്ലാ­താ­യി­രി­ക്കു­കയാ­ണ്. ഇത്തരം ഒരു­ അവസ്ഥയ്‌ക്ക്‌ കാ­രണമാ­കു­ന്നത് സോ­ഷ്യൽ മീ­ഡി­യ വഴി­യു­ള്ള പരസ്യം വഴി­ വീ­ടു­കളിൽ ചെ­ന്ന് സു­ന്ദരി­കളാ­ക്കു­ന്നവർ ഉള്ളത് കാ­രണമാ­ണെ­ന്ന് ബ്യൂ­ട്ടി­ പാ­ർ­ലർ ഉടമകൾ സമ്മതി­ക്കു­ന്നു­. മനാ­മ, ഗു­ദൈ­ബി­യ, ഹൂ­റ, ജു­ഫൈർ ഭാ­ഗങ്ങളിൽ വീ­ടു­കളിൽ ചെ­ന്ന് ബ്യൂ­ട്ടീ­ഷ്യൻ ജോ­ലി­ ചെ­യ്യു­ന്ന നി­രവധി­ വീ­ട്ടമ്മമാ­രും അല്ലാ­ത്തവരും പ്രവർ­ത്തി­ക്കു­ന്നതാ­യി­ പാ­ർ­ലർ ഉടമകൾ പറയു­ന്നു­. കേ­വലം ഒരു­ ഹാ­ൻ­ഡ് ബാ­ഗിൽ കൊ­ള്ളാ­വു­ന്ന ഉപകരണങ്ങളും മെ­യ്ക്കപ്പ് കി­റ്റു­മാ­യി­ സഞ്ചരി­ച്ചു­ കൊ­ണ്ട് നടക്കു­ന്ന ഇത്തരം ‘മൊ­ബൈൽ ബ്യു­ട്ടി­ പാ­ർ­ലറു­കളും’ തങ്ങളു­ടെ­ ഉപഭോ­ക്താ­ക്കളെ­ കണ്ടെ­ത്തു­ന്നത് സോ­ഷ്യൽ മീ­ഡി­യ പ്രചാ­രണം വഴി­യാ­ണ്എന്നും സ്ഥാ­പന ഉടമകൾ പറയു­ന്നു­.

മൊ­ബൈൽ, ഇലക്ട്രോ­ണിക് ഉൽ­പ്പന്നങ്ങളു­ടെ­ വി­ൽപ്പനയ്ക്കും സോ­ഷ്യൽ മീ­ഡി­യാ­ പ്രചാ­രണം ആയു­ധമാ­ക്കി­യതോ­ടെ­ ഈ വി­പണി­യി­ലും ചെ­റി­യ തോ­തി­ലു­ള്ള മാ­ന്ദ്യം ഉണ്ടെ­ന്ന് വ്യാ­പാ­രി­കൾ സമ്മതി­ക്കു­ന്നു­. പക്ഷേ ഇത്തരത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ വി­ൽ­ക്കപ്പെ­ടു­ന്പോൾ കബളി­പ്പി­ക്കപ്പെ­ടാൻ സാ­ധ്യത ഉള്ളത് കൊ­ണ്ട് മാ­ത്രം പലരും അധി­കം ഈ മീ­ഡി­യ ഉപയോ­ഗി­ക്കു­ന്നി­ല്ലെ­ന്നും അഭി­പ്രാ­യമു­ണ്ട്. കണ്ടാൽ ബ്രാ­ന്റഡ് എന്ന് തോ­ന്നി­ക്കു­ന്ന നി­രവധി­ ഉൽപ്പന്നങ്ങൾ ഒരു­ സ്ഥാ­പനത്തി­ന്റെ­യും പി­ന്തു­ണയി­ല്ലാ­തെ­ വി­ൽ­ക്കപ്പെ­ടു­ന്പോൾ അതി­ന്റെ­ ആധി­കാ­രി­കതയിൽ ആർ­ക്കാണ് സംശയം തോ­ന്നാ­തി­രി­ക്കു­കയെ­ന്നത് എങ്ങി­നെ­ എന്നതാണ് ഇത് അധി­കം ഫലപ്രദമല്ലാ­താ­കാൻ കാ­രണം. ഇന്നി­പ്പോൾ ബ്രാ­ന്റഡ് ഷൂ­ അടക്കമു­ള്ള ഉൽ­പ്പനങ്ങൾ സോ­ഷ്യൽ ഗ്രൂ­പ്പ് പരസ്യത്തി­ലൂ­ടെ­ വി­ൽ­ക്കപ്പെ­ടു­ന്നു­ണ്ട്. പക്ഷെ­ കു­ടുംബവു­മൊ­ത്ത് മാ­ർ­ക്കറ്റു­കളിൽ നേ­രി­ട്ട് ചെ­ന്ന് തങ്ങൾ­ക്ക് ആവശ്യമു­ള്ള ഉൽ­പ്പന്നങ്ങൾ എല്ലാം നോ­ക്കി­ വാ­ങ്ങു­ന്ന ഒരു­ സു­ഖം ഓൺ­ലൈൻ ഡെ­ലി­വറി­ സൗ­കര്യത്തിൽ ഇല്ലെ­ന്നത് ഇ രംഗത്തെ­ അമി­തമാ­യ കടന്നു­ കയറ്റത്തെ­ തടയി­ടു­ന്നു­ എന്നത് മാ­ത്രമാണ് ഒരാ­ശ്വാ­സം.

സോ­ഷ്യൽ മീ­ഡി­യാ­ വഴി­യു­ള്ള കച്ചവടങ്ങൾ പൊ­തു­ മാ­ർ­ക്കറ്റു­കളെ ബാ­ധി­ക്കു­ന്നു­ണ്ടെ­ങ്കി­ലും ഇപ്പോൾ മന്ത്രാ­ലയത്തി­ന്റെ­ അനു­വാ­ദത്തോ­ടെ­ ഇത്തരം ഓൺ­ലൈൻ വ്യാ­പാ­രത്തി­നു­ള്ള സാ­ധ്യതകളും തെ­ളി­ഞ്ഞി­ട്ടു­ണ്ട്. അതി­നു­ വേ­ണ്ടി­യു­ള്ള പ്രത്യേ­കം അനു­മതി­പത്രം സർ­ക്കാ­രിൽ സമർ­പ്പി­ക്കണമെ­ന്ന് മാ­ത്രം. ഇതൊ­ക്കെ­യാ­ണെ­ങ്കി­ലും ബ്രാന്റഡ് കന്പനി­കൾ അടക്കമു­ള്ളവയും വലി­യ കടകളും സ്ഥാ­പനങ്ങളും ഇപ്പോ­ഴും പത്രമാ­ധ്യമങ്ങൾ പോ­ലു­ള്ള പാ­രന്പര്യ മാർ‍ഗ്ഗങ്ങൾ വഴിയാണ് പരസ്യം ചെ­യ്യു­ന്നതും ആളു­കളു­ടെ­ വി­ശ്വാ­സമാർ‍ജ്ജി­ക്കു­ന്നതും എന്നത് വി­പണന മേ­ഖലയി­ലെ­ ശ്രദ്ധേ­യമാ­യ ഒരു­ കാ­ര്യം തന്നെ­യാ­ണ്.

You might also like

Most Viewed