തമിഴ് നാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു


മനാമ : ബഹ്‌റൈനിൽ ജോലി ചെയ്തുവരികയായിരുന്ന തമിഴ് നാട് സ്വദേശി വർഗീസ് ബോസ്‌കോ (49)ഹൃദയാഘാതം മൂലം മരിച്ചു.കൊക്കോകോള ബോട്ടിലിംഗ് കമ്പനിയിൽ ഫോർക്ക്  ലിഫ്റ്റ് ഓപ്പറേറ്റർ ആയി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ജോലിക്കിടയിലെ ഭക്ഷണ ഇടവേളയിലാണ് നെഞ്ചു വേദന അനുഭവപ്പെട്ട് അവശനായത്. സഹപ്രവർത്തകർ പ്രാഥമിക ചികിത്സ നൽകി യൂഡിന് തന്നെ ആംബുലൻസ് വരുത്തിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

You might also like

Most Viewed