പിരിച്ചുവിട്ട സൊസൈറ്റികളുടെ യോഗങ്ങൾ നിയമവിരുദ്ധമെന്ന് മന്ത്രാലയം


മനാമ : പിരിച്ചുവിട്ട സൊസൈറ്റികളുടെയും അവയുടെ അംഗങ്ങളുടെയും യോഗങ്ങൾ നിരോധിത പ്രവർത്തനങ്ങളായി കണക്കാക്കുകയും ഇവയ്‌ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ് മന്ത്രാലയത്തിലെ രാഷ്ട്രീയ കാര്യ ഓഫീസ് അറിയിച്ചു. ഇത്തരം സംഘടനകളിൽ അംഗങ്ങളായിരുന്ന ചില വ്യക്തികൾ അത്തരം സംഘടനകളുടെ പേരിൽ രഹസ്യ കൂടിക്കാഴ്ചകൾ നടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് ഈ മുന്നറിയിപ്പ്. അത്തരം സംഘടനകളും അവ പ്രഖ്യാപിച്ച പ്രസ്താവനകളും നിയമവിരുദ്ധമാണെന്നും ഓഫീസ് ആവർത്തിച്ച് വ്യക്തമാക്കി.
 
നിയമമനുസരിച്ച്, അംഗീകൃത രാഷ്ട്രീയ സംഘടനകൾക്ക് നിയമസാധുതയുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്താനുള്ള അവകാശം ഉറപ്പുവരുത്തുന്നതും, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതക്കും, രാജ്യത്തിൽ ജനാധിപത്യം നിലനിർത്താനുള്ള അശ്രാന്ത പരിശ്രമങ്ങളുടെ ഭാഗമായിട്ടുമാണിതെന്നും ഓഫീസ് വ്യക്തമാക്കി. നിയമവ്യവസ്ഥയുടെ നയത്തെ തകർക്കാൻ പരിശ്രമിച്ചുകൊണ്ടിരുന്ന ഈ സംഘടനകൾ, സഹവർത്തിത്വവും സഹിഷ്ണുതയും സഹാനുഭൂതിയും അടിസ്ഥാനമാക്കിയുള്ള, പൗരത്വത്തിന് വിധേയമായ നിയമനടപടികളിലൂടെ കോടതികൾ പിരിച്ചുവിട്ടവയാണ് എന്നതും ശ്രദ്ധേയമാണ്.

You might also like

Most Viewed