ബഹ്‌റൈൻ പ്രധാനമന്ത്രി സമാധാന നോബൽ ജേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും


മനാമ : സമാധാനം, സഹിഷ്ണുത, സഹവർത്തിത്വം എന്നിവയുടെ വ്യാപനത്തിനായുള്ള തന്റെ ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ പരമോന്നത ബഹുമതിയായ സമാധാന നോബൽ ജേതാക്കളെ സന്ദർശിക്കും. ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക്ക് മുൻ പ്രസിഡന്റ് ഫ്രെഡറിക് വില്യം ഡി ക്ലെർക്ക്, പോളണ്ട് റിപ്പബ്ലിക്കിന്റെ മുൻ പ്രസിഡന്റ് ലെച്ച് വലെസ (1990-1995), ഈസ്റ്റ് ടിമോർ മുൻ പ്രസിഡന്റ് ജോസ് റാമോസ് ഹോർട്ട (2007-2012) എന്നീ മൂന്ന് സമാധാന നോബൽ ജേതാക്കളുമായാണ് അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുന്നത്.

2016 ലെ സുസ്ഥിര വികസന അവാർഡും പരിസ്ഥിതി നോബൽ എന്നറിയപ്പെടുന്ന ഗുട്ടൻബർഗ് പരിസ്ഥിതി അവാർഡും നേടിയ യുണൈറ്റഡ് ഹ്യൂമൻ സെറ്റിൽമെന്റ് പ്രോഗ്രാം മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ അന്ന ടിബാജുക, 2014 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ കൈലാഷ് സത്യാർത്ഥി എന്നിവരെയും പ്രധാനമന്ത്രി കാണും. ഇന്ത്യയിൽ നിന്നുള്ള ഒരു സാമൂഹിക- മനുഷ്യാവകാശ പ്രവർത്തകനും കുട്ടികൾക്കായുള്ള കൈലാഷ് സത്യാർത്ഥി ഫൗണ്ടേഷന്റെ തലവനുമാണ് കൈലാഷ് സത്യാർത്ഥി.

ഈ വ്യക്തികൾ അവരുടെ രാജ്യങ്ങളിൽ സമാധാനവും സുരക്ഷിതത്വവും മനുഷ്യാവകാശങ്ങളും ഉയർത്തിപ്പിടിക്കുകയും അഹിംസാപരമായ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്തവരാണ്. രാജ്യത്ത് സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങളെ പിന്തുണയ്ക്കുന്നതിന് സ്വാധീനമുള്ള വ്യക്തിത്വത്തെക്കുറിച്ച് പഠിക്കാനുള്ള അവസരമാണ് ഈ സന്ദർശനമെന്ന് ബഹ്‌റൈൻ ന്യൂസ് ഏജൻസി വ്യക്തമാക്കി. രാജ്യത്ത് സുരക്ഷിതവും ആരോഗ്യകരമായ ബന്ധങ്ങളും കൊണ്ടുവരുന്നതിന് ഏറ്റവും മികച്ച മാർഗം സമാധാനം കൊണ്ടുവരിക എന്നത് മാത്രമാണെന്ന പ്രചോദന സന്ദേശം ലോകത്തിന് നൽകാനാണ് ബഹ്റൈൻ ശ്രമിക്കുന്നത്.

ക്ലെർക്ക് വിജയകരമായ നേട്ടങ്ങൾ ഉണ്ടാക്കിയ ഒരു ദക്ഷിണാഫ്രിക്കൻ രാഷ്ട്രീയക്കാരനായിരുന്നു. 1989-ൽ അദ്ദേഹം ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി. പ്രസിഡണ്ടായി സ്ഥാനമേറ്റതിന് ശേഷം, ആദ്യ മന്ത്രിസഭസമ്മേളനത്തിൽ വർണ്ണവിവേചനത്തെ അവസാനിപ്പിക്കുന്നതിന് നീക്കങ്ങൾ ആരംഭിച്ചു. 2007 മെയ് 20 മുതൽ 2012 മേയ് 20 വരെ ഈസ്റ്റ് ടിമോർ പ്രസിഡണ്ടായിരുന്നു റാമോസ് ഹോർട്ട. ടിമോറിലെ ഇന്തോനേഷ്യൻ അധിനിവേശകാലത്തിൽ (1975-99) ഈസ്റ്റ് ടിമോർ പ്രതിരോധത്തിന്റെ പ്രഥമ നേതാവായി റാമോസ് ഹോർട്ട ചുമതലയേറ്റു. ഫ്രെറ്റിലിനോടൊപ്പം പ്രവർത്തിച്ചുകൊണ്ടിരിക്കെ, 1988 ൽ റമോസ് ഹോർട്ട പാർട്ടിയിൽ നിന്നും രാജിവച്ച് സ്വതന്ത്രനായ രാഷ്ട്രീയക്കാരനായി.

2010 മുതൽ മുലേബ സൗത്ത് നിയോജകമണ്ഡലത്തിൽനിന്നുള്ള സി.സി.എം രാഷ്ട്രീയ പാർട്ടിയുടെ നേതാവും പാർലമെന്റ് അംഗവുമാണ് അന്ന ടിബാജുക. 2010 മുതൽ 2014 വരെ ലാൻഡ്, ഹൗസിങ് ആന്റ് ഹ്യൂമൻ സെറ്റിൽമെൻറ് ഡവലപ്മെന്റ് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യക്കാരായ കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകയാണ് സത്യാർത്ഥി. ബച്പൻ ബച്ചാവോ ആന്ദോളൻ, കൈലാഷ് സത്യാർഥി ചിൽഡ്രൻസ് ഫൌണ്ടേഷൻ, ഗ്ലോബൽ മാർച്ച് എഗൈൻസ്റ്റ് ചൈൽഡ് ലേബർ, ഗുഡ് വേവ് ഇന്റർനാഷണൽ എന്നിവയുടെ സ്ഥാപകനാണ് കൈലാഷ് സത്യാർത്ഥി.

You might also like

Most Viewed