നാമനിർദ്ദേശം ചെയ്യപ്പെട്ട പദ്ധതികൾ വോളന്ററി വർക് അവാർഡ് ജൂറി പരിശോധിക്കും


മനാമ : ബഹ്റൈൻ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡണ്ടും ഗുഡ് വേഡ് സൊസൈറ്റി പ്രസിഡണ്ടുമായ ഷെയ്ഖ് ഇസ ബിൻ അലി ബിൻ ഖലീഫ അൽ ഖലീഫയുടെ നേതൃത്വത്തിൽ, ബഹ്‌റൈൻ നാമനിർദ്ദേശം ചെയ്യപ്പെട്ട പദ്ധതികൾ ഇന്ന് വോളന്ററി വർക് അവാർഡ് ജൂറി പരിശോധിക്കാൻ ആരംഭിക്കും. വ്യക്തികൾ, വൊളണ്ടറി വർക് ടീമുകൾ, താമസക്കാർ എന്നിവർ നാമനിർദേസഹനം നടത്തിയ 48 പ്രോജക്ടുകൾ വിലയിരുത്തി ഡോ. ഫലെഹ് അൽ റുവയ്ലി, അഹമ്മദ് അൽ അഹമ്മദി, മാധ്യമ പ്രവർത്തകൻ ഇമാൻ മർഹൗൻ എന്നിവരുൾപ്പെട്ട ജൂറിയാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കുന്നതെന്ന് അവാർഡ് സെക്രട്ടറി യാക്കൂബ് ബുഹാസ പറഞ്ഞു. വർഷത്തെ പതിപ്പ്. പങ്കെടുക്കുന്നവർക്ക് വൈദഗ്ദ്ധ്യം കൈമാറ്റം ചെയ്യാനും അനുഭവങ്ങൾ പങ്കുവെക്കാനുമുള്ള രാജ്യവ്യാപകമായ അവസരമാണ് വോളന്ററി വർക് അവാർഡ് സംഘാടക സമിതി ഒരുക്കുന്നത്.

ബഹ്‌റൈൻ സമൂഹത്തിൽ, പ്രത്യേകിച്ച് യുവജനങ്ങളിൽ ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ വോളന്ററി വർക്കുകളുടെ പ്രധാന്യം ചൂണ്ടിക്കാണിക്കാനായതിന്റെ പ്രതിഫലനമാണ് ഈ വർഷത്തെ എഡിഷനിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർദ്ധിച്ചത്തിലൂടെ കാണാൻ സാധിക്കുന്നതെന്ന് യാക്കൂബ് ബുഹാസ ചൂണ്ടിക്കാട്ടി. പങ്കെടുത്തവർ നൽകുന്ന പദ്ധതികൾ വിവിധ സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങൾക്കുള്ള സർഗാത്മകമായ പരിഹാരങ്ങളാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓരോ വ്യക്തിക്കും സമൂഹത്തിനും വോളന്ററി വർക്ക് സംഘങ്ങൾക്കും ജൂറിക്ക് മുമ്പാകെ അവരുടെ പദ്ധതികൾ അവതരിപ്പിക്കാനും അവരുടെ ചോദ്യങ്ങൾക്ക് അഞ്ചു മിനിറ്റിനുള്ളിൽ ഉത്തരം നൽകാനും സാവകാശമുണ്ട്.

ബഹ്റൈൻ യുവാക്കളുടെ നേട്ടങ്ങൾ അംഗീകരിക്കുന്നതിനും അവരുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനുമുള്ള ബഹുമതിക്ക് നിർണായക പങ്കുവഹിച്ച ഷെയ്ഖ് ഇസ ബിൻ അലി ബിൻ ഖലീഫ അൽ ഖലീഫയുടെ താൽപര്യങ്ങളേയും ബുഹാസ പ്രശംസിച്ചു. ഷെയ്ഖ് ഇസ ബിൻ അലി ബിൻ ഖലീഫ അൽ ഖലീഫ വോളന്ററി വർക് അവാർഡ് ടാംകീൻ, ബി.എ.എസ്, വിവ, ജി.പി.ഐ.സി, അൽബറാക്ക ഗ്രൂപ്പ് എന്നിവരാണ് സ്പോൺസർ ചെയ്യുന്നത്.

You might also like

Most Viewed