രാജ്യത്തെ വൃത്തിയായി സൂക്ഷിക്കാൻ 'ക്ലീനപ്പ് ബഹ്റൈൻ'


മനാമ : ആഗോള ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 'ക്ലീനപ്പ് ബഹ്റൈൻ' രാജ്യത്ത് ആരംഭിച്ചു. സെപ്റ്റംബർ 15 ന് നടക്കുന്ന ലോക ശുചീകരണ ദിനത്തിന്റെ ഭാഗമായാണ് ഇത്. സമുദ്രത്തെയും പരിസ്ഥിതിയെയും മലിനമാക്കുന്ന ഖരമാലിന്യങ്ങളെ നേരിടാൻ ആഗോള സാമൂഹ്യ പ്രവർത്തകാറാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് ക്ലീനപ്പ് ബഹ്റൈൻ സംഘാടകരിലൊരാളായ അലി അൽഖസീർ പറഞ്ഞു. 'ലെറ്റ്സ് ഡു ഇറ്റ് വേൾഡ്' എന്ന പേരിൽ ഒരു ആഗോള പരിസ്ഥിതി സംരക്ഷണ പദ്ധതിക്ക് മാതൃകയാകാനാണ് ബഹ്റൈൻ ശ്രമിക്കുന്നത്. 2018 സെപ്തംബർ 15 ന് വേൾഡ് ക്ലീൻ അപ്പ് ഡേ ആയി ആചരിക്കുമ്പോൾ ബഹറൈന്റെ മൊത്തം ജനസംഖ്യയുടെ 5 ശതമാനത്തെ ശുചീകരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താനാണ് ക്ലീനപ്പ് ബഹ്റൈൻ ശ്രെമിക്കുന്നതെന്ന് അലി അൽഖസീർ പറഞ്ഞു.

You might also like

Most Viewed