ഇന്ത്യൻ സ്കൂൾ കേരളത്തിലേക്ക് സാധന സാമഗ്രികൾ അയച്ചു


മനാമ : പ്രളയക്കെടു­തിയിൽ അകപ്പെട്ട കേ­രളത്തിലെ ജനതയെ സഹായിക്കു­ന്നതിന് ഇന്ത്യൻ സ്കൂൾ വിദ്യാർത്­ഥികളും അദ്ധ്യാപകരും ചേർന്ന് വിവിധ സംഘടനകളുടെയും രക്ഷി­താക്കളുടെയും സഹകരണത്തോടെ സമാഹരിച്ച സാ­ധന സാമഗ്രികൾ കേ­രളത്തിലേയ്ക്ക് അയച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, വൈസ് ചെയർമാൻ ജൈഫർ മൈദാനി, അസി. സെ­ക്രട്ടറി പ്രേ­മലത, ഫിനാൻസ് മെന്പർ ബിനു മണ്ണിൽ, എക്സിക്യൂട്ടവ് കമ്മിറ്റി അംഗം അജയ കൃഷ്ണൻ, ദീപക് ഗോപാലകൃഷ്ണൻ, സജി ജോർജ്ജ് തുടങ്ങിയവരും നേ­തൃ­ത്വം നൽകി. ഇന്ത്യൻ സ്കൂളിന്റെ അഭ്യർത്ഥന മാനിച്ച് സഹായ സഹകരണങ്ങൾ നൽകിയ എല്ലാ രക്ഷി­താക്കളോടും സ്ഥാപനങ്ങളോടും കൃ­തജ്ഞതയുണ്ടന്ന് ചെയർമാൻ പ്രിൻസ് നടരാജൻ പറഞ്ഞു.

You might also like

Most Viewed