കേരളം പുനർനിർമ്മാണം : ബഹ്‌റൈൻ കേരളീയ സമാജം ഓപ്പൺ ഫോറം ഇന്ന്


മനാമ : പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളക്കരയ്ക്കു കൈത്താങ്ങാകാനും കേരളത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകുന്നതിനെയും പറ്റിയുള്ള കൂടിയാലോചനകൾക്കായി ഇന്ന് വൈകീട്ട് 8 മണിക്ക് ബഹ്‌റൈൻ പ്രവാസികളുടെ വിപുലമായ ഒരു ഓപ്പൺ ഹൗസ് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തുമെന്ന് പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എം പി രഘു എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. എല്ലാ പ്രവാസികളും ഓപ്പൺ ഫോറത്തിൽ സംബന്ധിക്കണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.

You might also like

Most Viewed