ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി സമൂഹമാധ്യമങ്ങൾ


മനാമ : സമൂഹ മാധ്യമങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാനുള്ള സമയമാണിത്. കാരണം വിവിധ തരത്തിലുള്ള പ്രയാസങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കുന്നതിനും സമൂഹമാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ്. വീടില്ലാത്ത വിധവക്ക് വീടും കാഴ്ചയില്ലാത്ത കുഞ്ഞിന് ഓപ്പറേഷൻ നടത്താനുള്ള പിതാവിന്റെ ആഗ്രഹത്തിന് ധനസഹായവും ഇഫ്താർ കഴിക്കാൻ പറ്റാത്തവർക്ക് സഹായവും ഈ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് ലഭിച്ചിരുന്നു.

ഇത്തരത്തിൽ സഹായം ലഭ്യമാകുന്നതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ബഹ്റൈനിയായ അഹ്മദ് അബ്ദുൾ ഖാനിയും അദ്ദേഹത്തിന്റെ കുടുംബവും. ഖാനി കുടുംബത്തെ സഹായിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചത് സാമൂഹിക പ്രവർത്തകൻ അബ്ദുള്ള അൽ ഹമദി ആയിരുന്നു. സമൂഹമാധ്യമങ്ങളിൽ അനേകർ ഈ യത്നത്തിൽ പങ്കുചേർന്നു. തന്റെ ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് ജന്മനാ ശാരീരിക വൈകല്യം നേരിടുന്ന അബ്ദുൽ ഗാനിയുറെ കുടുംബം. ഇവരുടെ ജീര്‍ണ്ണാവസ്ഥയിലായ വീട്ടിൽ ദാരിദ്ര്യമായിരുന്നു വില്ലൻ. കുട്ടികൾക്ക് കിടന്ന് ഉറങ്ങാൻ കിടക്കകൾ പോലും ഉണ്ടായിരുന്നില്ല.

വികലാംഗനായ കുടുംബനാഥന് ഭാരിച്ച ജോലികൾ ഒന്നും തന്നെ ചെയ്യാൻ കഴിയുമായിരുന്നില്ല. വിവിധ അസുഖങ്ങൾ മൂലം തന്റെ ഭാര്യക്കും സ്ഥിരമായ ജോലി ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ കുടുംബം ആഹാരം പോലുമില്ലാതെ ദുരിതാവസ്ഥയിലായിരുന്നു. കുടുംബത്തിന്റെ ദുരിതാവസ്ഥ ചൂണ്ടിക്കാട്ടി താൻ ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പകർത്തി എല്ലാ സോഷ്യൽ മീഡിയ നെറ്റ്വർക്കുകളിലും പോസ്റ്റുചെയ്തതായി അബ്ദുള്ള അൽ ഹമദി പറഞ്ഞു. വീഡിയോ പോസ്റ്റുചെയ്ത ഉടൻ ട്വിറ്ററിൽ മാത്രം രണ്ടായിരത്തിലധികം പേർ ഇത് കണ്ടു. നിമിഷ നേരങ്ങൾക്കകം ഡസൻ കണക്കിന് ഫോൺ കോളുകൾ തനിക്ക് ലഭിക്കാൻ തുടങ്ങിയതായും അൽ ഹമദി പറഞ്ഞു.

കുടുംബത്തെ സഹായിക്കാൻ പലരും മുന്നോട്ടുവന്നു. ചാരിറ്റി ഫണ്ടുകളിൽനിന്നും സമൂഹത്തിൽനിന്നും സഹായം തേടുന്നതിന് ലജ്ജിക്കുന്ന പാവപ്പെട്ട ബഹ്റൈൻ കുടുംബങ്ങൾ ഒരുപാടുണ്ട്. ഈ കുടുംബങ്ങളുടെ അന്തസ് കാത്തു സൂക്ഷിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അവരെ സഹായിക്കുകയാണ് ഞങ്ങൾ ചെയ്തുവരുന്നത്. ഈ കുടുംബങ്ങൾക്ക് സഹായം നൽകുന്നതിന് സമൂഹ മാധ്യമങ്ങളാണ് ഏറ്റവും മികച്ച മാർഗമെന്നും അൽ ഹമദി പറഞ്ഞു.

വീഡിയോ പോസ്റ്റ് ചെയ്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ വിവിധ ഭാഗങ്ങളിൽ നിന്നും പണം ലഭിച്ചതായും കടങ്ങൾ വീട്ടാനും പുതിയ ഫർണീച്ചറുകൾ, അടിസ്ഥാന വൈദ്യുത ഉപകരണങ്ങൾ എന്നിവ വാങ്ങാനും ഇത് ഉപകരിച്ചതായും അൽ ഹമദി പറഞ്ഞു. ഈ വീഡിയോക്ക് അത്തരമൊരു വലിയ സ്വാധീനം ചെലുത്താനാകുമെന്ന് അബ്ദുൽ ഖാനിക്ക് പോലും വിശ്വസിക്കാനായില്ല. സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്ത രണ്ടാമത്തെ വീഡിയോയിൽ, ജനങ്ങളുടെ എല്ലാ പിന്തുണയ്ക്കും സഹായങ്ങൾക്കും ഖാനി നന്ദി പറഞ്ഞു. ഇവർക്ക് വീട് നൽകാമെന്ന് ഹൗസിങ് മന്ത്രാലയം തീരുമാനമെടുത്തിട്ടുണ്ട്. ഹൗസിംഗ് മന്ത്രാലയം അദ്ദേഹത്തെ ബന്ധപ്പെട്ടതായും താമസിയാതെ തന്നെ ഒരു റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് അനുവദിച്ചതായും ഖാനി പറഞ്ഞു. ഒരു പുതിയ ജീവിതം ആരംഭിക്കാൻ തന്നെ സഹായിച്ച എല്ലാവരോടും നന്ദി പറയുന്നതായും അദ്ദേഹം വ്യക്തമാക്കി.

You might also like

Most Viewed