സ്ത്രീകളുടെ അവകാശങ്ങളും ലിംഗ സമത്വവും സംരക്ഷിക്കുന്നതിന് നടപടികൾ സ്വീകരിക്കും


സുപ്രീം കൗൺസിൽ ഫോർ വുമൺ യൂറോപ്യൻ യൂണിയൻ പാർലമെന്ററി കമ്മിറ്റിയുമായി കൂടിക്കാഴ്ച്ച നടത്തി

മനാമ : സുപ്രീം കൗൺസിൽ ഫോർ വുമൺ (എസ്.സി.ഡബ്ല്യൂ)സെക്രട്ടറി ജനറൽ ഹലാ അൽ അൻസാരിയുടെ നേതൃത്വത്തിൽ വനിതകളുടെ അവകാശങ്ങൾക്കും ലിംഗ സമത്വത്തിനുമായി പ്രവർത്തിക്കുന്ന യൂറോപ്യൻ യൂണിയൻ പാർലമെന്ററി കമ്മിറ്റിയുമായി ബ്രസൽസിൽ വെച്ച് കൂടിക്കാഴ്ച നടത്തി. നയങ്ങൾ, ദേശീയ നിയമനിർമ്മാണം എന്നിവയിൽ ശ്രീയുടെ ഏകീകരണം ഉറപ്പാക്കുന്നതിനും സ്ത്രീകളുടെ അവകാശങ്ങളും ലിംഗ സമത്വവും സംരക്ഷിക്കുന്നതിനുമുള്ള പാർലമെന്ററി കമ്മിറ്റികളുടെ പങ്ക് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യപ്പെട്ടു. ബഹ്‌റൈൻ സർക്കാർ ലിംഗസമത്വത്തെ പ്രോത്സാഹിപ്പിക്കുകയും തുല്യ അവസരങ്ങൾ ഉറപ്പുവരുത്തുന്നതിനായി നിയമ നിർമാണങ്ങൾ നടത്തിയിട്ടുണ്ടെന്നും എസ്.സി.ഡബ്ല്യൂ വ്യക്തമാക്കി. വികസന നയങ്ങളിൽ സ്ത്രീകളുടെ ആവശ്യങ്ങൾ സമന്വയിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ അവർ ഉയർത്തിക്കാട്ടി. ദേശീയ സമ്പദ്ഘടനയിൽ സ്ത്രീകളുടെ പങ്കാളിത്വം ഉറപ്പുവരുത്തുന്നതിനും തുല്യ ശമ്പളം നൽകുന്നതിനും ശ്രമങ്ങൾ നടന്നുവരുന്നതായും അവർ വ്യക്തമാക്കി.

സ്ത്രീകളെ ശാക്തീകരിക്കുന്നതിന് രാജ്യത്ത് നടപ്പാക്കിവരുന്ന പ്രിൻസസ് സബീകാ ബിൻ ഇബ്രാഹിം അൽ ഖലീഫ ഗ്ലോബൽ അവാർഡ് ഉൾപ്പെടെയുള്ള പല നടപടികളേക്കുറിച്ചും അൽ അൻസാരി വ്യക്തമാക്കി. എല്ലാ മേഖലകളിലും തുല്യ അവസരങ്ങളും ലിംഗ സമത്വവും ഉറപ്പുവരുത്തുന്നതിന് സർക്കാർ സ്ത്രീകൾക്കായി ക്ഷേമപരിപാടികളും പദ്ധതികളും ആരംഭിച്ചതായും അവർ പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പാനൽ മുഖ്യ പങ്ക് വഹിക്കുന്നതായി യൂറോപ്യൻ യൂണിയൻ പാർലമെന്ററി കമ്മിറ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. കുടുംബ സ്ഥിരത, തൊഴിൽ കമ്പോളത്തിൽ സ്ത്രീ പങ്കാളിത്തം എന്നിവക്ക് പാനൽ പ്രാധാന്യം നൽകിവരുന്നു. എസ്.സി.ഡബ്ല്യൂവും യൂറോപ്യൻ യൂണിയൻ പാർലമെന്ററി കമ്മിറ്റി അംഗങ്ങളും തമ്മിൽ വൈദഗ്ദ്ധ്യം കൈമാറുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവർ പറഞ്ഞു.

You might also like

Most Viewed