പാൻ ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ് ഫാത്തിമ അൽ മൻസൂരിക്ക്


മനാമ : ബഹ്റൈനിലെ പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുന്പാശ്ശേരി (പാൻ ബഹ്റൈൻ) ഈ വർഷത്തെ"ബെസ്റ്റ് സോഷ്യൽ വർ‍­ക്കർ അവാർഡ്" ബഹ്റൈനി വനി­ത ഫാത്തിമ അൽ മൻസൂരിക്ക് സമ്മാനിക്കുമെന്ന് പ്രസിഡണ്ട് പൗ­ലോസ് പള്ളിപ്പാടൻ, സെ­ക്രട്ടറി ഡേവിസ് ഗർ‍­വാസീസ് എന്നിവർ‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സപ്തംബർ മാസം 28ാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 12മണിക്ക് സൽമാനിയായിലുള്ള മർ‍­മാരിസ് ഹാളിൽ‍ വെച്ച് "പാൻ ബി.എഫ്.സി ചാരിറ്റി ബാൻക്വറ്റ് ആന്റ് അവാർഡ് സെറിമണി" എന്ന പരിപാടിയിൽ‍ വെച്ച് ഇന്ത്യയുടെ സു­പ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ‍ ജോസഫായിരിക്കും ഫാത്തിമയ്ക്ക് അവാർഡ് സമ്മാനിക്കുക.

ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹിക ജീവകാരുണ്യ പ്രവർത്തകയും യോഗ തെറാപ്പിസ്റ്റു കൂടിയായ ഫാത്തിമ അൽ മൻസൂരി അടുത്തിടെ കേ­രളത്തിലുണ്ടായ പ്രളയ സമയത്ത് കേ­രളത്തിൽ ഓടിയെത്തുകയും പ്രശംസാർഹമായ സേ­വന പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും ചെയ്തതായി പാൻ കോർ ഗ്രൂപ്പ് ചെയർമാൻ ഫ്രാൻസിസ് കൈ­താ­രത്ത് പറഞ്ഞു. സാമൂഹിക സേ­വന സന്നദ്ധ ജീവകാരുണ്യ രംഗത്ത് സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വർഷംതോറും നൽകിവരുന്ന ആദരവാണ് പാൻ ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ്. കേ­രള ജനത നൂറ്റാണ്ടിലെ ഏറ്റവും അതി ഭീകരമായ പ്രളയത്തെ നേരിട്ടപ്പോൾ ബഹ്റൈനിൽ നിന്നും കേ­രളത്തിൽ‍ എത്തിചേർന്ന് പ്രളയ ബാധി­തർക്ക് ആശ്വാസവും സാന്ത്വനവുമായി മാ­റിയ ഫാത്തിമ അൽ മൻസൂരി ഈ അവാർഡിന് ഏറ്റവും അനു­യോജ്യയാണെന്ന് പാൻ ഭാരവാഹികൾ കൂട്ടി ചേർത്തു.

പാൻ ബഹ്റൈൻ ഈ വർഷത്തെ മുഴുവൻ ഔണാഘോഷ പരിപാടികളും റദ്ദാക്കിക്കൊ­ണ്ട് പ്രളയ ബാധി­തർക്കായി 2000ത്തിലധികം രൂപ വിലമതിക്കുന്ന 400 ഫ്ലഡ് റിലീഫ് കിറ്റുകളാണ് അങ്കമാലി പ്രദേ­ശത്ത് തിരുവോണ നാളിൽ അർഹതപ്പെട്ടവർക്കായി വി­തരണം ചെയ്തത്. ഈ പരിപാടിയിലൂടെ ഒരു നിർദ്ധന കുടുംബത്തിന് ഭവനം എന്ന സ്വപ്നം സാക്ഷാ­ത്കരിക്കുവാനും അങ്കമാലിപ്രദേ­ശത്തെ 10ലധികം പ്രളയബാധി­ത കുടുംബങ്ങൾക്ക് ഭവന പുനർനിർമ്മാണത്തിന് സഹായഹ സ്തമാകുവാനും ലക്ഷ്യം വെയ്ക്കുന്നു.

28ാം തീയതി കൃ­ത്യം 12 മണിക്ക് അവാർഡ് ദാന ചടങ്ങ് നടക്കുമെന്നും പരിപാടിയുടെ വിജയത്തിന് ഏവരുടേയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായും ജനറല്‍ കൺ‍വീനർ സിന്‍റൊ­ ആന്റണി അറിയിച്ചു. പരിപാടിയുടെ മുഖ്യപ്രാ­യോജകരായ ബി.എഫ്.സി ജനറൽ‍ മാനേജർ പാൻസിലി വർക്കിയും മറ്റ് പാൻ കുടുംബാംഗങ്ങളും വാർത്താ സമ്മേളനത്തിൽ സന്നിഹി­തരായിരുന്നു. കൂടു­തൽ വിവരങ്ങൾക്കായി ജനറൽ കൺ‍വീനർ സിന്റോ ആന്റണി (35019513), ജോയിന്റ് കൺ‍വീനർ റോയ് പഞ്ഞിക്കാരൻ (39589389) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

You might also like

Most Viewed