ഐ.വൈ.സി.സിക്ക് പുതിയ ഭാരവാഹികൾ


മനാമ : ഇന്ത്യയ്ക്ക് പുറത്തെ ആദ്യത്തെ കോ­ൺ­ഗ്രസ്സ് യുവജന കൂട്ടായ്മയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോ­ൺ­ഗ്രസ്സ് 2018−2019 വർഷത്തേക്കുള്ള പു­തിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഐ.വൈ.സി.സി യുടെ വാ­ർഷിക സംഘടനാ തിരഞ്ഞെടുപ്പി­ന്റെ­ ഭാഗമാ­യി ഒൻപത് ഏരിയ കമ്മിറ്റികളുടെ ജനറൽ ബോഡി യോഗങ്ങൾ സംഘടിപ്പിച്ചുകൊ­ണ്ട് ഏരിയ ഭാരവാഹികളുടെയും, കേ­ന്ദ്ര കമ്മിറ്റി അംഗങ്ങളുടെയും തിരഞ്ഞെടുപ്പ് നേരത്തെ പൂർത്തിയാക്കിയിരുന്നു.

ഏരിയ കമ്മിറ്റികളിൽ നിന്നും തിരഞ്ഞെ­ടുക്കപ്പെട്ട കേ­ന്ദ്ര കമ്മിറ്റി അംഗങ്ങളും, ഏരിയ പ്രസിഡണ്ട്, സെ­ക്രട്ടറിമാരും അടങ്ങുന്ന 62 അംഗ കേ­ന്ദ്ര നിർവ്വാഹക സമി­തിയുടെ സന്പൂർണ്ണ യോഗം കഴിഞ്ഞ ദിവസം സൽമാനിയയിൽ ചേർന്നാണ് ഭാരവാഹികളെ തിരഞ്ഞെടുത്തെ­ത്. ബ്ലസ്സൻ മാ­ത്യു പ്രസിഡണ്ട് ആയും, റിച്ചി കളത്തൂരേത്ത് ജനറൽ സെ­ക്രട്ടറിയായും, ഷബീർ മുക്കൻ ട്രഷറർ ആന്റ് മീഡിയ സെൽ കൺ‍വീനറുമായുള്ള കമ്മറ്റിയാണ് നിലവിൽ വന്നിരിക്കുന്നത്.

മറ്റു ഭാരവാഹികൾ: വി­നോദ് പിള്ള ആറ്റി­ങ്ങൽ, ഷാബു ചാലക്കുടി (വൈസ് പ്രസിഡണ്ട്), അലൻ കെ­. ഐസക്ക്, സരുൺ‍ എം.കെ­ (ജോയിന്റ് സെ­ക്രട്ടറി), ധനേഷ് എം.പി­ള്ള (ആർട്സ് വിംങ് കൺ­വീനർ), ഷഫീഖ് കൊ­ല്ലം (ചാരിറ്റി വിംങ് കൺ­വീനർ), ലൈജു തോമസ് (സ്പോർട്സ് വിംങ് കൺ­വീനർ), മൂസ കരിന്പിൽ (അസിസ്റ്റന്റ് ട്രഷറർ), സ്റ്റെഫി മണ്ണിക്കരോട്ട് (മെന്പർഷിപ്പ് കൺ­വീനർ) സ്ഥാനമൊ­ഴിയുന്ന ഭാരവാഹികളായ ബേസിൽ നെല്ലിമറ്റം, ഫാസിൽ വട്ടോളി, ഹരി ഭാ­സ്കരൻ തുടങ്ങിയവർ തിരഞ്ഞെടുപ്പ് നടപടി­കൾ നിയന്ത്രിച്ചു.

You might also like

Most Viewed