അബൂബക്കറിന് ബഹ്റൈൻ ലാൽ കെയേർസിന്റെ കൈത്താങ്ങ്


മനാമ : ബഹ്റൈൻ ലാൽ‍ കെയേർസ് നടത്തുന്ന പ്രതിമാസ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സപ്തംബർ മാ­സത്തെ ചികിത്സാ ധനസഹാ­യം വൃക്ക സംബന്ധമായ രോഗത്താൽ വിഷമിക്കുന്ന മലപ്പു­റം ജില്ലയിലെ, തവനൂർ‍ സ്വദേശി അബൂബക്കറി­ന്‍റെ­തുടർ ചികിത്സക്കായി നൽകി. കഴിഞ്ഞ നാലു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ‍ ചികിത്സയിൽ‍ ആയിരിക്കുന്ന അബൂബക്കറിനു വേണ്ടി ധനസഹായം ബഹ്റൈനിൽ ഉള്ള കുടുംബ സുഹൃത്ത് നസീറിന് ബഹ്റൈൻ ലാൽ കെയേർസ് ട്രെ­ഷറർ ഷൈജു കൈമാറി.

പ്രസിഡണ്ട് ജഗത് കൃഷ്ണ കുമാർ, മറ്റു എക്സിക്യുട്ടീവ് അംഗങ്ങളായ ടിറ്റോ, പ്രജിൽ, അരു­ൺ, വൈ­ശാഖ്, സോനു, മണിക്കുട്ടൻ‍, വിഷ്ണു, തുളസിദാസ്,ശരത്, പ്രശാന്ത് എന്നി­വർ‍ സംബന്ധിച്ചു. തുടർ ചികിത്സയ്ക്കും, മരുന്നിനും പണമില്ലാതെ വിഷമിക്കുന്ന രോഗ ബാധി­തനായ അബൂബക്കറി­നു സുമനസ്സുകളുടെ സഹായം ഇനിയും ആവ്ര്യമാണ്. സഹായിക്കാൻ ആഗ്രഹിക്കുന്നവർ 0091−8086959045 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

Most Viewed