ഹലാത് ബു മെഹർ വികസന പദ്ധതി മന്ത്രി എസ്സാം ഖാലിഫ് സന്ദർശിച്ചു


മനാമ : മുനിസിപ്പാലിറ്റി അഫേഴ്സ് ആൻഡ് അർബൻ പ്ലാനിംഗ് മന്ത്രി എസ്സാം ഖാലിഫ് മുഹറഖിലെ ഹലാത് ബു മെഹർ സന്ദർശിച്ചു. ഹലാത് ബു മെഹർ ബ്ളോക്ക് 216ലെ വികസന പ്രോജക്ടിന്റെ പുരോഗതിയെ കുറിച്ച് പരിശോധിക്കാനായിരുന്നു സന്ദർശനം. ബഹ്റൈന്റെ പഴയ തെരുവുകൾ നവീകരിക്കാനുള്ള മന്ത്രിസഭയുടെ സമഗ്ര പദ്ധതിയുടെ ഭാഗമാണ് ബ്ലോക്ക് 216 വികസന പദ്ധതി നടപ്പിലാക്കുന്നെതെന്നും അദ്ദേഹം വ്യക്തമാക്കി.

2019 ജൂലൈ അവസാനത്തോടെ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള ശ്രമങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തു. മുഹറഖ് മുനിസിപ്പൽ കൗൺസലിന്റെയും പൗരന്മാരുടെയും സഹകരണത്തെയും അദ്ദേഹം പ്രശംസിച്ചു. പ്രധാന റോഡുകൾ, അടിസ്ഥാന സൗകര്യങ്ങൾ, ബൈ റോഡുകളുടെ നിർമ്മാണം, മലിനജല ഡ്രെയിനേജ് നെറ്റ്വർക്കുകൾ സ്ഥാപിക്കൽ, ലൈറ്റിംഗ് നെറ്റ് വർക്കുകളുടെ ആധുനികവത്കരണം എന്നിവയാണ് നിലവിൽ നടന്നുവരുന്നത്.

കാറുകളുടെ എണ്ണം വർധിപ്പിക്കുന്നതിനെത്തുടർന്ന് പൊതു പാർക്കിങ് സംവിധാനം ഏർപ്പെടുത്തുന്നതിന് മന്ത്രാലയം ശ്രെമിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു. മുനിസിപ്പാൽ അംഗമായ ഖാസി അൽ മർബാതി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയോടൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു. വിവിധ ഗവർണറേറ്റുകളിൽ വികസന പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ താത്പര്യപ്രകാരമാണ് ഇത്തരം വികസന പ്രവർത്തങ്ങൾ നടത്തുന്നത്.

You might also like

Most Viewed