ദുരിതാശ്വാസ നിധിയിലേയ്ക്ക് തൊഴിലാളികൾ ഒരു ദിവസത്തെ വേതനം നൽകി


മനാമ : കേരളം അഭിമുഖീകരിച്ച ദുരിതത്തിൽ നിന്നും നാടിനെ കരകയറ്റുവാൻ ബഹ്റൈൻ നാഷണൽ ഗ്യാസ് കമ്പനിതൊ­ഴിലാളികൾ അവരുടെ ശമ്പളത്തിൽ നിന്ന് സ്വരൂ­പിച്ച 142500 രൂ­പ മുഖ്യമന്ത്രിയുടെ ദുരിതാ­ശ്വാസ നിധിയിലേക്ക് നൽകി. എല്ലാ തൊ­ഴിലാളി­കളും അവരുടെ ശമ്പളത്തിൽ നിന്ന് ഒരു ദിവസത്തെ വേതനം സംഭാവന നൽകിയാണ് ഈ തുക കണ്ടെ­ത്തിയത്. ദുരിതാശ്വാസ മേഖലയിലേക്ക് സഹായമെ­ത്തിക്കാൻ മനേഷ് നായർ, അനു­പമം ചൗധരി, റ്റിറ്റോ­ പോൾ, നബാൻ ഹനീഫ, അമിത്, ജിതിൻ കല്ലോളി, ഷെഫീക് ഷെരീഫ്, മുഹമ്മദ് ഷെഫീക്, എന്നിവർ നേതൃത്വം നൽകി.

You might also like

Most Viewed