മലയാളി യുവതി ജീവനൊടുക്കി


മനാമ : ബഹ്‌റൈനിൽ ജോലി ചെയ്തുവരികയായിരുന്ന മലയാളി യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൃശൂർ ചാവക്കാട് സ്വദേശിനി ഷംലി (28)ആണ് ഗുദൈബിയയിലെ താമസ സ്ഥലത്ത്‌ ആത്മഹത്യ ചെയ്തത്. മനാമ ടവർ ഹോട്ടലിലെ ജീവനകാരനായ ഭർത്താവ് ലിതിൻ സുകുമാരൻ കുറച്ചു ദിവസത്തെ അവധിക്കു നാട്ടിൽ പോയിരിക്കുകയാണ്. ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തുവരികയായിരുന്നു യുവതി. ഡ്യൂട്ടി സമയമായിട്ടും ജോലിക്ക് എത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഗുദൈബിയ രൂപം ടെക്സ്റ്റയൽസ് റോഡിലെ സംഗീത റസ്റ്റോറന്റിന് സമീപത്തെ താമസ സ്‌ഥലത്ത്‌ ജീവനൊടുക്കിയ നിലയിൽ ഇവരെ കണ്ടെത്തിയത്.

 

You might also like

Most Viewed