സാന്പത്തിക പ്രശ്നങ്ങളിൽ പെട്ട് ആത്മഹത്യയുടെ വക്കിൽ നിരവധി പ്രവാസികൾ


മനാമ : കടുത്ത സാന്പത്തിക പ്രയാസത്തിൽ പെട്ട് ആത്മഹത്യയുടെ വക്കിൽ എത്തി നി­ൽക്കുന്ന നിരവധി പ്രവാസി കുടുംബങ്ങൾ ഉണ്ടെന്ന് അടുത്തകാലത്തുണ്ടായ പല ആത്മഹത്യകളും സൂചിപ്പിക്കുന്നു. തൊഴിൽ പ്രശ്നം, സാന്പത്തിക പ്രശ്നം എന്നിവയാണ് അടുത്തിടെയു­ണ്ടായ പല ആത്മഹത്യകൾക്കും പ്രധാന കാരണം എന്നാണ് ഇത് സംബന്ധിച്ച അന്വേഷണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. കുടുംബപരമായ പ്രശ്നങ്ങൾ കാരണം ആത്മഹത്യ ചെയ്തത് വളരെ ചുരുക്കം പേരാ­ണ്. 27ഓളം പേരാണ് കഴിഞ്ഞ മാസം മാ­ത്രം ബഹ്റൈനിൽ ആത്മഹത്യ ചെയ്തത് എന്ന കാര്യം പ്രവാസികളെ വലിയ ആശങ്കയിൽ ആക്കിയിരിയ്ക്കുകയാണ്. നിലവിലെ കേരളത്തിലെ സാഹചര്യത്തിലേക്ക് മടങ്ങിപ്പോകാൻ ആകാതെ­ പല മലയാളി കുടുംബങ്ങളും കടുത്ത ദാരി­ദ്ര്യത്തിൽ കഴിയുകയാണ്.

നാട്ടിലെ ചിലവ് അടിക്കടി വർദ്ധിച്ചപ്പോൾ ബഹ്റൈനിലെ കന്പനികളിലെ ശന്പളം വർദ്ധിച്ചില്ലെന്ന് മാ­ത്രമല്ല പല കന്പനികളിലും ശന്പളം അടുത്ത കാലത്ത് വെട്ടിക്കുറയ്ക്കു­കയാണ് ചെയ്തിട്ടുള്ളത്. അതോ­ടെ പല കു­ടുംബങ്ങളുടെയും സാന്പത്തിക അടിത്തറ ഇളകി. വേനൽ അവധിക്ക് പോ­യി വരുന്നവർ ആകട്ടെ ഉള്ള പണമെല്ലാം നാട്ടിൽ ചിലവഴി­ച്ചാണ് മടങ്ങുന്നതും. അതോ­ടെ വ്യാ­പാര മേ­ഖലയിലും കടുത്ത മാന്ദ്യം അനുഭവപ്പെട്ടുതുടങ്ങി. കേരളത്തിൽ അടുത്തുണ്ടായ പ്രളയവും ദുരിതവുമെല്ലാം പ്രവാസികളെയും സാരമായി ബാധിച്ചു എന്ന് തന്നെ പറയാം. ക്രെ­ഡിറ്റ് കാർഡുകൾ, ബാങ്ക് ലോ­ണുകൾ എന്നിവയെല്ലാം ഉപയോ­ഗിച്ച് സാധനങ്ങൾ വാങ്ങിക്കുകയും നാട്ടിൽ വീട് പണിതുയർത്തി­യവരുമെല്ലാം പണം കടം വാങ്ങിക്കാൻ തു­ടങ്ങി. സ്നേ­ഹിതരിൽ നിന്ന് വായ്പയായി ലഭിക്കാൻ പ്രയാസപ്പെട്ടതോ­ടെ പലിശക്കാരിൽ നിന്നും പണം കടം വാങ്ങിയും മറ്റും ജീവി­തച്ചിലവുകൾ നിലനിർത്താൻ പലരും പാട് പെട്ടു.

വാങ്ങിയ പണം തിരിച്ചടക്കാൻ നിവൃത്തിയി­ല്ലാതായതോ­ടെ പലിശയും പലിശയുടെ പലി­ശയും ആയി കടം പിടിച്ചു നിർത്താൻ ആവാ­ത്ത വിധത്തിലായി. അതിനിടെ പലിശയ്ക്ക് കടം കൊടുത്തവർ ആവട്ടെ പല തരത്തി­ലുള്ള ഭീഷണിയുമായി പണം കടം വാങ്ങി­യവരെ ശല്യപ്പെടുത്തിത്തുടങ്ങി. അതോ­ടെ ആത്മഹത്യ മാ­ത്രമാണ് തങ്ങളുടെ മുന്നിലുള്ള ഏക പോംവഴി എന്ന ചിന്തയിലാണ് പല കു­ടുംബങ്ങളും ഉള്ളത്. നല്ല നിലയിൽ ജീവിച്ചു­ വന്നിരുന്ന പല കുടുംബങ്ങൾക്കും തങ്ങളുടെ സാന്പത്തിക പ്രയാസങ്ങൾ മറ്റുള്ളവരൊട് തു­റന്നു പറയാ­നോ­ ചർച്ച ചെയ്യാ­നോ­ കഴിയുന്നി­ല്ലെന്നാണ് മാനസിക സംഘർഷത്തിന് വലി­യൊരു കാരണമെന്ന് സാമൂഹ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പല കുടുംബങ്ങളിലെയും സ്കൂൾ വിദ്യാർത്ഥികൾക്ക് കൃത്യമായ സ്കൂൾ ഫീസ് പോ­ലും അടയ്ക്കാൻ കഴിയുന്നില്ല.

ഏറ്റവും കുറഞ്ഞ ഫീസ് നിരക്ക് നിലവി­ലുള്ള ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സ്കൂൾ ആയ ഇന്ത്യൻ സ്കൂളിലെ ഫീസ് കുടിശ്ശികയുള്ള വിദ്യാർഥികളുടെ കു­ടുംബം തന്നെയാണ് സാന്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങളുടെ ഏറ്റവും വലിയ ഉദാഹരണം. ആയിരത്തിൽ അധികം വി­ദ്യാർത്ഥികൾക്ക് ഫീസ് കുടിശ്ശികയുണ്ട്. ചില സംഘടനകളും പള്ളികളും വിദ്യാർത്ഥികളു­ടെ ഫീസ് അടക്കാൻ മുന്നോ­ട്ട് വരുന്നുണ്ടെ­ങ്കിലും വലി­യൊരു വിഭാഗം രക്ഷിതാക്കളും വലിയ സാന്പത്തിക പ്രയാസം നേ­രിടുന്നുണ്ട്.

കഴിഞ്ഞ അഞ്ച് വർഷക്കാലമായി ബഹ്റൈ­നിൽ താമസിക്കുന്ന ഒരു കുടുംബത്തിന്റേയും ദുരവസ്ഥയിൽ പങ്കുചേർന്ന് ഒരു സാമൂഹ്യ പ്രവർത്തകൻ ആ കുടുംബത്തിന്റെ നിസ്സാഹാ­യവസ്ഥ പരിഹരിക്കാൻ ശ്രമിച്ചു വരികയാണ്. സ്പോ­ൺസറുടെ ചൂഷണവും, പീഡനവും സഹിക്കവയ്യാ­തെ­ കടബാദ്ധ്യതയിൽ കുടുങ്ങി, കു­ട്ടികളെ സ്കൂളിൽ അയക്കാൻ പോ­ലും നിർവ്വാ­ഹമില്ലാ­തെ­ ഭക്ഷണത്തിനു പോ­ലും വകയില്ലാ­തെ­, വിസ, സി.പി.ആർ പാസ്പോ­ർട്ട് തുടങ്ങി ഒരു രേ­ഖ പോ­ലുമില്ലാത്ത അവസ്ഥലായിരുന്നു. ഇപ്പൊൾ അവരെ നാട്ടിലേക്കയക്കാനായി രേഖകൾ ശരിയാക്കി വരുന്നതായും അദ്ദേഹം പറഞ്ഞു. സാമൂഹ്യ പ്രവർത്തകർ പലരും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തി വരുന്നുണ്ടെങ്കിലും ബഹ്റൈനിലെ പൊതുധാരയിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളും തന്നെ ഇക്കാര്യത്തിൽ ഒരു ഏകീകരണം ഉണ്ടാക്കണമെന്ന നിർദ്ദേ­ശമാണ് സാമൂഹ്യ പ്രവർത്തകർ മുന്നോ­ട്ട് വെ­ക്കുന്നത്.

You might also like

Most Viewed