ജനവാസ മേഖലയിൽ ഗ്യാസ് സിലിണ്ടർ വിപണി : ഗതാഗത തടസ്സവും അപകട ഭീതിയും


മനാമ : ജനവാസ മേഖലയിലെ ഗ്യാസ് സിലിണ്ടർ വിപണി പരി­സര വാസികളിൽ ആശങ്കയു­ണ്ടാക്കുന്നു. ഗുദൈബിയയി­ലെ കോൺകോർഡ് ഹോട്ടൽ ജംക്ഷനിൽ നിന്ന് ഇന്ത്യൻ ക്ലബ്ബിന്റെ പിറകുവശത്ത് കൂടി വരുന്ന റോഡിലെ ഒരു ഗ്യാസ് സിലിണ്ടർ കടയാണ് പരി­സര വാസികൾക്ക് അസൗകര്യവും ഭീതിയും ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നത്. ഇവിടേയ്ക്ക് സിലിണ്ടറുമായി വരുന്ന വാഹാനങ്ങൾ പലപ്പോഴും റോഡിന് തലങ്ങും വിലങ്ങും നിർത്തിയിട്ട് ഗതാഗത തടസ്സം ഉണ്ടാക്കുന്നതായി പരാതിയുണ്ട്.

ഗ്യാസ് വിൽപ്പന കേ­ന്ദ്രത്തിൽ നിന്ന് തന്നെ ഗ്യാസ് നിറച്ചു കൊ­ടുക്കുകയും ചെയ്യു­ന്നതിനാൽ പലപ്പോഴും പരിസരം മുഴുവനും എൽ.പി.ജി ഗ്യാസി­ന്റെ മണം ഉള്ളതായി പരിസര വാസികൾ സാക്ഷ്യപ്പെടുത്തു­ന്നു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ അപകടകരമായ നിലയിൽ പ്രവർത്തിക്കുന്ന ഗ്യാസ് ഗോഡൗണുകൾ ഒഴിഞ്ഞ സ്ഥലങ്ങളിലേയ്ക്ക് മാറ്റും എന്ന് അധികൃതർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തിൽ നടപടി ക്രമങ്ങൾ ഒന്നും തന്നെ ആയിട്ടില്ല. ഗുദൈബിയയിൽ നിലവി­ലെ സ്വാകാര്യ ഗ്യാസ് സിലി­ണ്ടർ ഷോപ്പിലേക്ക് നിത്യേ­ന നിരവധി വാഹനങ്ങളാണ് സി­ലിണ്ടർ എടുക്കാനും റീ ഫിൽ ചെയ്യുവാനും എത്തുന്നത്. അത് കൂടാതെയാണ് കന്പനിയുടെ ലോഡിംഗ് വാഹനങ്ങൾ ഇവിടെ ലോഡ് ഇറക്കാൻ എത്തുന്നത്. ഒരു ലോഡ് ഗ്യാസ് സിലിണ്ടർ ഇറക്കുന്നതിനും കയറ്റുന്നതി­നും മണിക്കൂറുകളോളം സമയം എടുക്കുന്നു എന്നുള്ളതാണ് പ്രധാന പ്രശ്നം. ഇത് വഴി വരു­ന്ന വാഹനങ്ങൾ ഗതാഗതക്കു­രുക്കിൽ അകപ്പെടുന്നതോടെ സമീപ പ്രദേശങ്ങളിലെ റോഡു­കളിൽ എല്ലാം ഗതാഗതക്കുരു­ക്ക് രൂപപ്പെടുന്നുണ്ട്.

നിരവധി സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളർ നടന്നു പോകുന്ന വീതി കുറഞ്ഞ ഈ റോഡിലെ ഗ്യാസ് ഫില്ലിംഗ് കേ­ന്ദ്രം ഇവിടുന്നു മാറ്റണമെന്നാണ് പരിസരവാസികളുടെ ആവശ്യം.

You might also like

Most Viewed