പെരുകുന്ന ആത്മഹത്യ : ബോധവൽക്കരണത്തിനൊരുങ്ങി ബഹ്റൈൻ മലയാളി കൂട്ടായ്മ


മനാമ : പ്രവാസി സമൂഹത്തിന്റെയിടയിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതകൾക്ക് പരിഹാരം കാണുന്നതിനും പ്രതിവിധികളെപ്പറ്റി ചർച്ച ചെയ്യുന്നതിനും ബഹ്റൈനിലെ മല യാളി സംഘടനകളുടെ പ്രതിനിധി­കൾ മുൻകൈയെടുത്ത് കൂട്ടായ്മ രൂപീകരിച്ചു. കെ­.ആർ.നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ മേഖലകളിൽ നിന്നുള്ളവർ ആത്മഹത്യയുടെ കാരണങ്ങളെ വി­ശകലനം ചെയ്തു സംസാരിച്ചു.

കുടുംബ പ്രശ്നങ്ങളാണ് ഭൂരി­ഭാഗം ആത്മഹത്യകൾക്കും പിന്നിൽ എന്നു യോഗം വിലയിരുത്തി. കൂട്ടു­കുടുംബ വ്യവസ്ഥി­തിയിൽ നിന്ന് അണുകുടുംബത്തിലേക്കുള്ള പരിണാമം ആത്മഹത്യാ­പ്രവണതയ്ക്ക് ആക്കംകൂട്ടുന്നു. മാനസികരോഗങ്ങൾ‍ കാരണം ആത്മഹത്യ ചെയ്യുന്നവരുമുണ്ട്. ഒരു വ്യക്തിയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിൽ സമൂഹവും വ്യക്തമായ പങ്കുവഹിക്കു­ന്നുണ്ട്. ജീവി­തസാഹചര്യങ്ങളിലെ സങ്കീർണത വ്യക്തികളുടെ ദൈനംദിന ജീവി­തത്തിലുണ്ടാകുന്ന സംഘർഷങ്ങളെ കൂടു­തൽ‍ സങ്കീർണമാക്കുന്നു. ഇപ്പോഴത്തെ വ്യാപകമായ ഉപഭോഗ സംസ്കാരവും പൊ­തു ജീവി­തത്തിലെ മൂല്യച്യു­തിയുമാണ് ഇതിനു മുഖ്യകാരണം.

അമി­ത മദ്യപാനം, ഓരോ മേഖലയിലും വർദ്ധിച്ചുവരുന്ന മത്സരം എന്നിവയും ശരാ­ശരി കേ­രളീയനെ നിസ്സാര പ്രശ്നങ്ങളെപ്പോലും നേരിടാൻ കഴിയാത്തവരാക്കി ആത്മഹത്യയിലേക്ക് നയിക്കുന്നു. കുഞ്ഞുങ്ങളോടുള്ള അമി­ത സ്നേഹം കാരണം അവരുടെ ഏതൊ­രാവശ്യവും ഉടനടി നിറവേറ്റാൻ മാ­താപി­താക്കൾ‍ നിർബന്ധി­തമായിത്തീരുന്നു. ഇത്തരം കുട്ടികൾ വലു­താകുന്പോൾ ആശകൾക്ക് ഭംഗം വന്നാൽ അക്ഷമരാ­കുന്നു. ഇതു മൂലം വളരുന്ന തലമുറ ജീവി­തത്തിലെ പ്രതികൂല സാഹ ചര്യങ്ങളെ നേരിടാൻ കഴിവില്ലാത്തവരായി മദ്യം, മയക്കുമരുന്ന്, ആത്മഹത്യ എന്നിവയിൽ അഭയം തേടുന്നു.

ആത്മഹത്യചെയ്യുന്നവരിൽ‍ ഭൂ­രിഭാഗവും മനസ്സിലുള്ള ആശയം പ്രത്യക്ഷമായോ പരോക്ഷമായോ നേ­രത്തേ­തന്നെ സൂചിപ്പിക്കാറുണ്ട്. പക്ഷേ, ഈ കാര്യം മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്നതോ അത് ലഘുവായി കാണുന്നതോ മൂലം മുൻകരു­തലുകൾ‍ എടുക്കാൻ കഴിയാതെപോകുന്നു. ആത്മഹത്യകൾ‍ തടയാനുള്ള പ്രതിവിധികൾ വ്യക്തിയും സമൂഹവും ഒരുപോലെ ചെയ്യേണ്ടതുണ്ടെന്നു യോഗം വിലയിരു­ത്തി. വരവിനനുസരിച്ച് പണം ചെലവാക്കുക, മദ്യം, മയക്കുമരുന്ന് എന്നിവ ഒഴിവാക്കുക, പ്രശ്നങ്ങൾ ബന്ധുക്കളോടോ, സുഹൃത്തുക്കളോ­ടോ, വേണ്ടപ്പെട്ടവരോടോ കൂടിയാ­ലോചിച്ച് പരിഹരിക്കുക, മാനസിക രോഗങ്ങൾ തുടക്കത്തിലേ കണ്ടുപിടിച്ച് ചികിത്സിക്കുക എന്നിവയിലൂടെ ആത്മഹത്യാനിരക്ക് ഒരു പരിധി­വരെ കുറയ്ക്കാൻ കഴിയുമെന്നും യോഗത്തിനെത്തിയവർ അഭി­പ്രാ­യപ്പെട്ടു.

മാധ്യമ പ്രവർത്തകർ പ്രദീപ് പുറവങ്കര, സിയാദ് ഏഴംകുളം, എ.സി.എ.ബക്കർ, റഷീദ് മാഹി, ഷജീർ തിരുവനന്തപുരം, അശോകൻ, അഷ്കർ പൂഴിത്തല, നജീബ് കടലായി എന്നിവർ പ്രസംഗിച്ചു.വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഷബീർ മാഹി, മനോജ് വടകര, ഷറഫുദീൻ തൈവളപ്പിൽ, മുജീബ് റഹ്മാൻ, ടി.എം മോഹനൻ, സിബിൻ സലീം,അബ്ദുൽ ജലീൽ, ബിജുകുമാർ, ഷാബു ചാലക്കുടി, ഷൈജു, ഉമർ പാനായിക്കുളം, ശ്രീജൻ, ആസാദ് ജെ.പി, മുഹമ്മദ് റഫീഖ്, നിസാർ മാഹി, റിനീഷ് കുമാർ, ഹരിദാസ് കെ­, എന്നി­വർ ചർച്ചകളിൽ പങ്കെടുത്തു.

ആത്മഹത്യാ ചിന്തയുള്ള ആളിന് ഏതു സമയത്തും സഹായത്തിന് സമീപിക്കാവുന്ന ടെലിഫോൺ സംവിധാനം ഏർപ്പെടുത്തിയും കുറച്ചു­ പേ­രെ അതിൽ നിന്നും പിന്തിരിപ്പി­ക്കാൻ കഴിയുമെന്നും യോഗം വിലയിരുത്തി. ഇത്തരം കാര്യങ്ങളിൽ സഹായം ആവശ്യമുള്ളവർ 33620917, 39421718, 33401786 എന്നെ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സിയാദ് ഏഴംകുളം അറിയിച്ചു.

You might also like

Most Viewed