ഒ.ഐ.സി.സി പാലക്കാട് ഫെസ്റ്റ് ഇന്ന്


മനാമ : മഹാപ്രളയ ദുരന്തത്തിന് ശേഷം കേരളത്തിന് കൈത്താങ്ങുമായി ബഹ്റൈൻ ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി മൂന്നാമത് പാലക്കാട് ഫെസ്റ്റ് സംഘടിപ്പിക്കു­ന്നു. സെപ്തംബർ 14ന് വെള്ളി വൈകീട്ട് ഏഴ് മണിക്ക് സൽമാനിയ കെ.സി.എ ഹാളിൽ വെച്ച് നടക്കുന്ന ഫെസ്റ്റ് തൃത്താലയുടെ ജനപ്രിയ എം.എൽ.എ വി.ടി ബൽറാം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്രളയം മൂലം വീട് നഷ്ടമായവർക്ക് വേണ്ടി കെ.പി.സി.സി പ്രഖ്യാപിച്ച 1000 വീട് പദ്ധതിയിൽ ഒരു വീട് മൂ­ന്നാമത് പാലക്കാട് ഫെസ്റ്റിന്റെ ഭാഗമായി ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി നിർമ്മിച്ചു നൽകുമെന്നും ഭാരവാ­ഹികൾ പ്രഖ്യാപിച്ചു. ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മി­റ്റി അംഗങ്ങൾ സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക ആദ്യ ഗഡുവായി ചടങ്ങിൽ വെച്ച് എം.എൽ.എക്ക് കൈ­ മാറും. കൂടാതെ ചടങ്ങിൽ പാലക്കാടിന്റെ അഭിമാനമാ­യി പ്രവാസ ലോകത്ത് മികവ് തെളിയിച്ച വ്യക്തികൾക്ക് ‘എക്സലൻസ്’ അവാർഡുകൾ സമ്മാനിക്കും. സുബൈർ ട്രേഡിങ്ങ് കന്പനിയുടെ എം.ഡി സുബൈർ (ബിസിനസ്), അബ്ദുൽ ഗഫൂർ പുതുപ്പറന്പിൽ (ഔട്ട് സ്റ്റാൻഡിംഗ് പെർ­ ഫോമൻസ് ബിസിനസ്), ചെന്പൻ ജലാൽ (മികച്ച സാമൂ­ ഹ്യപ്രവർത്തകൻ) എന്നിവർക്കാണ് എക്സലൻസ് അവാ­ർഡുകൾ സമ്മാനിക്കുന്നത്. അവാർഡുകൾ വി.ടി ബൽറാം എം.എൽ.എ സമ്മാനിക്കും.

കൂടാതെ കേരളത്തിൽ പ്രളയസമയത്ത് ദുരിത മേ­ഖലകളിൽ ഓടിയെത്തി സേവന പ്രവർത്തനങ്ങളിൽ മു­ഴുകിയ സാമൂഹ്യപ്രവർത്തകയും യോഗ തെറാപ്പിസ്റ്റുമായ ഫാത്തിമ അൽ മൻസൂരി ചടങ്ങിൽ മുഖ്യാതിഥിയായിരി­ക്കും. അമാദ് ഗ്രൂപ്പ് എം.ഡി പന്പാവാസൻ നായർ, ബ്രോ­ഡൻ കോൺട്രാക്ടിംഗ് എം.ഡി ഡോ. കെ.എസ് മേനോൻ, ഷിഫ അൽ ജസീറസി ഇ ഓ ഹബീബ് റഹ്മാൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

ഫെസ്റ്റിനിടനുബന്ധിച്ച് അറേബ്യൻ മെലഡീസ് ബാൻ­ഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ ജില്ല പ്രസിഡണ്ട് ജോജി ലാസർ, ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ്, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒ.ഐ.സി.സി ദേശീയ പ്രസിഡണ്ട് ബിനു കുന്നന്താനം, ഒ.ഐ.സി.സി ദേശീയ ട്രഷററും പാലക്കാട് ജില്ല കമ്മിറ്റി ഇൻ ചാ­ർജുമായ അഷ്റഫ് മർവ, പാലക്കാട് ഫെസ്റ്റ് ജനറൽ കൺവീനർ നിസാർ കുന്നംകുളത്തിങ്ങൽ, ഒ.ഐ.സി.സി പാലക്കാട് ജില്ല സെക്രട്ടറി ഷാജി ജോർജ്, തോമസ് കാട്ടു പറന്പൻ, സുനിൽ എന്നിവർ സംബന്ധിച്ചു.

You might also like

Most Viewed