പ്രളയ ദുരിതാശ്വാസം : വി.കെ.എൽ ഗ്രൂപ്പ് എട്ട് കോടി രൂപ ചിലവിടും


മനാമ : പ്രളയ ദുരിതാശ്വാസത്തിനായി ബഹ്റൈൻ ആസ്ഥാനമാ­യുള്ള വി.കെ.എൽ ഗ്രൂപ്പ് എട്ട് കോടി രൂപ ചിലവഴിക്കുമെന്നു ചെയർമാൻ വർഗീസ് കുര്യൻ അറിയിച്ചു. രണ്ടു കോടി രൂപ മു­ഖ്യമപന്തിയുടെ ദുരിതാശ്വാസ നിധിയിലേക്കും ആറു കോടി രൂപയു­ടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കന്പനി നേരിട്ടും ചെയ്യും.

പത്തനംതിട്ട ജില്ലയിലെ ചിറ്റാർ, സീതത്തോട് മേഖലയിലെ തകർന്ന വീടുകൾ പുനർ നിർമ്മിക്കുന്നതിനും അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനും കന്പനി സഹായം നൽകും. റാന്നിയിൽ പ്രളയത്തിൽ അകപ്പെട്ട 6000 കുടുംബങ്ങൾക്ക് ഗൃഹോപകരണങ്ങൾ ലഭ്യമാക്കു­മെന്നും വർഗീസ് കുര്യൻ പറഞ്ഞു.

You might also like

Most Viewed