ഏഷ്യൻ വ്യാജ പാസ്‌പോർട്ടുമായി രാജ്യത്തു കടന്ന 14 ഇറാൻപൗരന്മാർ അറസ്റ്റിൽ


തെളിവുകൾ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടു

മനാമ : വ്യാജ പേരിൽ ഏഷ്യൻ പാസ്സ്‌പോർട്ട് സംഘടിപ്പിച്ചു രാജ്യത്തു പ്രവേശിച്ച 14 ഇറാൻ പൗരന്മാർ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം സ്‌ഥിരീകരിച്ചു. സെപ്റ്റംബർ 8നാണ് ഇവർ രാജ്യത്ത് പ്രവേശിച്ചത്. എന്നാൽ ഇക്കാര്യം ഇറാൻ വിദേശകാര്യമന്ത്രാലയം നിഷേധിച്ചു. വ്യാജ പാസ്പോർട്ട് ചമച്ചു ഇറാൻ പൗരന്മാർ രാജ്യത്തു കടന്നതിനു യാതൊരു വിധ തെളിവുകളും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം നൽകിയിട്ടില്ലെന്നു ഇറാൻ വിദേശ ആര്യ മന്ത്രാലയം പറഞ്ഞു. എന്നാൽ അറസ്റ്റ് ചെയ്യപ്പെട്ട 14 പേരുടെയും പാസ്സ്‌പോർട്ട് രേഖകളുടെ സ്കാൻ ചെയ്ത കോപ്പി അടക്കമുള്ളവ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

You might also like

Most Viewed