'ആത്മഹത്യ പരിഹാരമോ' : കേരളീയ സമാജത്തിൽ‍ 27ന് ബോധവൽ‍ക്കരണ സെമിനാർ‍


മനാമ : ബഹ്റൈനിലെ പ്രവാസി മലയാളികളിൽ‍ വർ‍ദ്ധിച്ചുവരുന്ന ആത്മഹത്യയുടെ പാശ്ചാത്തലത്തിൽ‍ ബഹ്റൈൻ കേ­രളീയ സമാജവും ഷിഫ അൽ‍ ജസീറ മെ­ഡിക്കൽ‍ സെന്ററും സംയുക്തമായി ബോ­ധവൽക്കരണ സെമിനാർ‍ സംഘടിപ്പി­ക്കുമെന്ന് സംഘാടകർ അറിയിച്ചു. സെപ്റ്റംബർ 27ന് വ്യാഴാഴ്ച വൈകീട്ട 6.30ന് കേ­രളീയ സമാ­ജം ഡയമണ്ട് ജൂബിലി ഹാളിൽ‍ 'ആത്മഹത്യ പരിഹാരമോ' എന്ന വി­ഷയത്തിലാണ് സെമിനാ­ർ‍. പ്രമുഖ കണ്‍സൾ‍ട്ടന്റിംഗ് സൈക്യാ­ട്രിസ്റ്റ് ഡോ. അനീസ് അലി പ്രഭാഷണം നടത്തും. തുടർ‍ന്ന് സംശയ നിവാ­രണത്തിനും അവസരമുണ്ടാകുമെന്ന് സമാജം പ്രസി­ഡണ്ട് പി.വി രാധാ­കൃഷ്ണപിള്ള, ജനറൽ‍ സെ­ക്രട്ടറി എംപി രഘു, ഷിഫ അൽ‍ ജസീറ മെ­ഡിക്കൽ‍ സെന്റർ‍ മെ­ഡിക്കൽ‍ അഡ്മി­നിസ്ട്രേ­റ്റർ‍ ഡോ. ഷംനാദ് എന്നിവർ‍ അറിയിച്ചു.

കഴിഞ്ഞ 35 ദിവസത്തിനിടെ ആറു മലയാളികളാണ് ബഹ്റൈ­നിൽ‍ ആത്മഹത്യ ചെയ്തത്. ഓരോ ആത്മഹത്യാ വാ­ർ‍ത്തകളും നമ്മൾ‍ ഞെട്ടലോടെയാണ് ത്രവിക്കുന്നത്. ആരെയും ഭീ­തിയിലാഴ്ത്തും വി­ധമാണ് പ്രവാസി മലയാളികളുടെ ആത്മഹത്യാ നിരക്ക്. ജീവനൊ­ടു­ക്കിയവർ‍ എല്ലാം യുവാക്കളാണ്. അതിൽ‍ തന്നെ ഭൂരിഭാഗവും 30നു താഴെ പ്രായക്കാരാണ്. ആത്മഹത്യ ചെയ്തവരിൽ‍ മൂന്നു പേർ‍ സ്ത്രീ­കളാണ്. അതിൽ‍ തന്നെ രണ്ട് യു­വതികൾ‍ ആത്മഹത്യചെയ്തത് ഈ മാസം മൂന്നിനും 11 നുമായിരുന്നു.

ആത്മഹത്യ ഒരു പൊ­തുജന ആരോ­ഗ്യ പ്രശ്നമായിമാറിയ സാഹചര്യത്തി­ലാണ് ബോധവൽ‍ക്കരണത്തിനായി ഷിഫയുമായി കൈകോ­ർ‍ക്കുന്നതെ­ന്ന് പി.വി രാധാകൃഷ്ണപിള്ള അറി­യിച്ചു. ബഹ്റൈനിലെ സാമൂഹ്യ പ്രവർ‍ത്തകരുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ പ്രവാസി മലയാളികളും ഈ പരിപാ­ടിയിൽ‍ പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർ‍ഥിച്ചു. ഷിഫ അൽ‍ ജസീറ മെ­ഡിക്കൽ‍ ഗ്രൂപ്പിലെ കൺ‍സൾ‍ട്ടന്റ് സൈക്യാ­ട്രി­സ്റ്റ് ആണ് മലയാളിയായ അനീസ് അലി. കേ­രളത്തിൽ‍ വിവിധ ആശുപത്രികളിലും ഷിഫ ഗ്രൂപ്പിൽ‍ ഖത്തറി­ലും ദുബായിലും കൺ‍സൾ‍ട്ടന്റ് സൈക്യാ­ട്രിസ്റ്റാണ് അദ്ദേഹം.

You might also like

Most Viewed