ബഹ്റൈൻ പ്രവാസിയുടെയും മകന്റെയും മുങ്ങിമരണം : കുടുംബത്തിന്റെ വേദനയിൽ പ്രവാസികളും


മനാമ : നാട്ടിലേയ്ക്ക് അവധിക്ക് പോ­യി മടങ്ങി വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുഴയിൽ മുങ്ങിമരി­ച്ച ബഹ്റൈൻ പ്രവാസിയുടെയും മകന്റെയും കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കേണ്ടതെന്ന് അറിയാതെ ബഹ്റൈനിലെ പ്രവാസി സമൂ­ഹവും. ബഹ്റൈനിൽ മോഡാ മാ­ളിലെ ഒരു ബാങ്കിൽ ജോലി ചെയ്യു­കയായിരുന്ന തൃശൂർ വേലൂപ്പാടം ലക്ഷംവീട് കോളനിക്ക് സമീപം താമസിക്കുന്ന വരന്തരപ്പിള്ളി പൗണ്ട് സ്വദേശി ചെറാട്ടിൽ‍ മുസ്തഫ (45), മകൻ കൽ‍ഫാൻ (14) എന്നിവരാണ് മരിച്ചത്.

ബഹറിനിൽ ഒറ്റയ്ക്ക് താമസിച്ചി­രുന്ന മുസ്തഫ കുടുംബത്തോ­ടൊപ്പം താമസിക്കാൻ ഒന്നരമാസത്തെ അവധിയെടുത്തു നാട്ടിലേയ്ക്ക് പോയതായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് കുറുമാലി പുഴയിലെ വേ­ലൂപ്പാടം കലവറക്കുന്നിലെ പാറക്കടവിൽ‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. കടവിൽ‍ ആദ്യം ഇറങ്ങിയ കൽ‍ഫാൻ‍ മണലിൽ‍ അകപ്പെട്ട് പോ­വുന്നത് കണ്ട് മുസ്തഫ രക്ഷപ്പെ­ടുത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തി­ൽ‍പ്പെട്ടത്. അരയ്‌ക്കൊപ്പം മണലിൽ‍ മുങ്ങിയ കൽ‍ഫാൻ പുഴയിലെ കയത്തിലേക്ക് വീഴു­കയായിരുന്നു. കൽ‍ഫാനെ രക്ഷപ്പെ­ടുത്തുന്നതിനിടെ മുസ്തഫയും ഒഴുക്കി­ൽ‍പ്പെട്ടു. കടവിൽ‍ നി­ൽ‍ക്കു­കയായിരുന്ന മുസ്തഫയുടെ രണ്ടാ­മത്തെ മകൻ ഫർ‍ഹാന്റെ നിലവിളി കേ­ട്ടാണ് കടവിൽ‍ തുണി കഴുകി­യിരുന്ന രണ്ട് സ്ത്രീകൾ‍ ഇവർ‍ വെ­ള്ളത്തിൽ‍ മുങ്ങിത്താഴുന്നത് കണ്ടത്. അവർ‍ ഉടൻ നാട്ടുകാരെ വിളിച്ചുവരു­ത്തി. 15 മിനുട്ടോളം നീണ്ട രക്ഷാ­ പ്രവർ‍ത്തനത്തിലാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്.

സമീപത്തുള്ള വേലൂപാടത്തെ സ്വകാര്യ ആശുപത്രിയിൽ‍ എത്തും മു­ന്പെ ഇരുവരും മരിച്ചിരുന്നു. നന്നായി നീന്തൽ അറിയാവുന്ന മുസ്തഫ വെ­ള്ളത്തിൽ വീണ് മരിച്ചത് എങ്ങിനെ എന്ന് ഇപ്പോഴും വിശ്വസിക്കാനാവു­ന്നില്ലെന്ന് അദ്ദേഹത്തിന്റെ നാട്ടുകാ­രനായ ബഹ്റൈനിലുള്ള നിജിൽ പറഞ്ഞു.

വേലൂപ്പാടം സെന്റ് ജോസഫ് സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാ­ർ‍ത്ഥിയാണ് കൽ‍ഫാൻ. മകൾ‍: ഫിദ ഫാത്തിമ. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ നാട്ടിലെമുസ്തഫയുടെ ബന്ധുക്കളെ വിളിച്ച് പ്രവാസി മലയാളികളുടെ ദുഃഖം അറിയിച്ചു. ബഹ്‌റൈനിലെ കന്പനിയിൽ നിന്നുള്ള എല്ലാ ആനു­കൂല്യങ്ങളും മുസ്തഫയുടെ കു­ടുംബത്തിന് ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.

You might also like

Most Viewed